കളമശേരി സ്‌ഫോടനം ഭയാനകമായ ദുരന്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കൊച്ചി. കളമശേരി സ്‌ഫോടനം ഭയാനകമായ ദുരന്തമാണെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍. യഹോവാ സാക്ഷികളുടെ സമ്മേളനത്തില്‍ നടന്ന ആക്രമണം അപലപനീയമാണ്. ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കളമശേരിയില്‍ നടന്ന സ്‌ഫോടനം ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌ഫോടനത്തിന് പിന്നിലെ കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

കളമശേരി സ്‌ഫോടനക്കേസ് അന്വേഷണ ചുമതല എഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് നല്‍കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായി കൊച്ചി ഡിസിപി ശശിധരന്‍ ഐപിഎസിനെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ സംങത്തില്‍ 20 പേരുണ്ടെന്നും മുഖ്യമന്ത്രി പണറായി വിജയന്‍ പറഞ്ഞു.