ഗവർണ്ണക്കെതിരായ കലാപം,പോലീസിനു സ്വമേധയാ കേസെടുക്കാം, അഡ്വ ആളൂർ

ഭരണഘടനാ പദവിയിൽ ഉള്ള ഗവർണ്ണർക്കെതിരായ ഭീഷണി നിറഞ്ഞ വെല്ലുവിളികളിൽ നിയമ നടപടി സ്വീകരിക്കുകയാണ്‌ വേണ്ടത് എന്ന് അഡ്വ ബി എ ആളൂർ. സർവകലാശാലയിൽ ചാൻസലർ കൂടിയായ ഗവർണ്ണറോട് വന്നു പോകരുത് എന്ന് പറയുന്നത് ശരിയല്ല,ഇത്തരത്തിൽ പോസ്റ്ററുകൾ കെട്ടുന്നതും ഹൈക്കോടതി വിധിക്ക് എതിരാണെന്നും ആളൂർ.

സൈബർ പോരാളികൾ എന്നും, അല്ലാതെ നേരിട്ട് നടത്തുന്ന പ്രസ്ഥാനങ്ങളിലെ പോരാളികളാണെങ്കിലും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളണം. പ്രധാനമന്ത്രി ആയാലും പ്രസിഡണ്ട് ആയാലും ആരെയും എന്തും വിളിക്കാം എന്നുള്ള ഒരു അവസ്ഥാവിശേഷം സംജാതമാവുകയാണ് ഇതിന് ഒരു അവസാനമാണ് വേണ്ടത്. ഇത്തരം പ്രവർത്തികൾ ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യ രാജ്യത്തിൽ നടക്കാൻ പാടില്ല. മൂരാച്ചി എന്നിങ്ങനെയുള്ള അൺപാർലമെൻററി വാക്കുകൾ ഉപയോഗിക്കുന്നതിനെതിരെ കടുത്ത നടപടി ഉണ്ടാവണമെന്ന് ആളൂർ പറയുന്നു.

പല കാര്യങ്ങളിലും വളരെ നിഷ്പക്ഷമായി രാജ് ഭവനമായി മിനിസ്ട്രറിയോ, മിനിസ്ട്രറി ആയി രാജ്ഭവനും യാതൊരു കൂറും പുലർത്തേണ്ടതല്ല. വളരെ നിഷ്പക്ഷമായി നിൽകേണ്ടവയാണ് രണ്ടും. അത്തരത്തിലൊരു ഫെഡറൽ സിസ്റ്റത്തിൽ ഊന്നിയ ഒരു സമ്പ്രദായമാണ് ഇന്ത്യയിൽ നിലനില്ക്കുന്നത്.

ഗവൺമെന്റിന് നിയന്ത്രിക്കാൻ മാത്രമല്ല യൂണിവേഴ്സിറ്റികളെക്കൂടി നിയന്ത്രിക്കുന്ന ​ഗവർണർ അവിടെ വരരുത്, ​ഗോ ബാക്ക് എന്നുള്ള ബാനറുകളോ പോസ്റ്ററുകളോ പാടില്ലായെന്നും ആളൂർ കൂട്ടിച്ചേർത്തു.