നവകേരള യാത്രയുടെ ഉദ്ദേശം എന്ത്, രൂക്ഷമായി വിമർശിച്ച് ഗവർണർ

തിരുവനന്തപുരം : നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്താണെന്ന് യഥാർത്തതിൽ നവകേരള യാത്രയുടെ ഉദ്ദേശം. 3 ലക്ഷത്തോളം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കളക്ട്രേറ്റിലോ മറ്റിടങ്ങളിലോ സ്വീകരിക്കാവുന്നതാണ്. ഇതിനായി ഇത്തരമൊരു യാത്രയുടെ ആവശ്യം ഉണ്ടായിരുന്നൊ?

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സർക്കാർ നയങ്ങളാണെന്നും ഗവർണർ ആരോപിച്ചു. ഒരു ഭാഗത്ത് അനാവശ്യധൂര്‍ത്ത് നടക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് സ്വിമ്മിങ് പൂളടക്കം നവീകരിക്കുന്നത് നാം കണ്ടതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം സേവനം ചെയ്തവര്‍ക്ക് പെന്‍ഷനില്ല.
മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വര്‍‌ഷം സേവനം ചെയ്തവര്‍ക്ക് വരെ പെന്‍ഷന്‍ മുടങ്ങുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന അവിടുത്തെ പ്രവാസികളുടെ സംഭാവനയാണ് കേരളത്തിന്റെ അഭിവൃദ്ധി. അല്ലാതെ ലോട്ടറിയിലൂടെയും മദ്യവില്‍പനയിലൂടെയും ഉണ്ടായതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.