സരസ്വതി ദേവിക്ക് വനിതാ പോലീസിന്റെ ഗംഭീര ഗാർഡ് ഓഫ് ഓണർ, ചരിത്രത്തിലാദ്യം

നവരാത്രി വിഗ്രഹ ഘോഷയാത്രയില്‍ സരസ്വതി ദേവിക്ക് വനിതാ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍. കേരള പോലീസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നത്. കേരളാ അതിര്‍ത്തിയായ കളീക്കവിളയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ സിവി ആനന്ദബോസ് സാക്ഷ്യം വഹിച്ചു.

ചരിത്രത്തിന്റെ ഭാഗമാകുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വനിതാ ഉദ്യോഗസ്ഥര്‍ പറയുന്നു. വളരെ അഭിമാനം നല്‍കിയ നിമിഷങ്ങളായിരുന്നുവെന്നും എല്ലാവരും നന്നായി ചെയ്തുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തി കടന്ന് എത്തിയ വിഗ്രഹ ഘോഷയാത്രയ്ക്കാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്.

ഗാര്‍ഡ് ഓഫ് ഓണര്‍ ചടങ്ങള്‍ കേരള പോലീസിനെ 32 വനിത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. മുമ്പ് നവരാത്രി ഡ്യൂട്ടി ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ആദ്യമായിട്ടാണെന്ന് ഇവര്‍ പറയുന്നു. തങ്ങള്‍ ഇന്നലെയാണ് ചടങ്ങിനെക്കുറിച്ച് അറിഞ്ഞതെന്നും വനിതാ ഉദ്യോഗസ്ഥര്‍ പറയുന്നു.