​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ് ജില്ലകള്‍ക്കായിരുന്നു ഇന്ന് അവധി. പിന്നാലെ ജില്ലാ കലക്ടറുകളുടെ പേജുകളില്‍ അവധിയുണ്ടോ എന്ന് അറിയാനുള്ള തിക്കും തിരക്കുമായി. ഇപ്പോല്‍ ശ്രദ്ധനേടുന്നത് പത്തനംതിട്ട കലക്ടറുടെ മറുപടിയാണ്.

മഴ യുടെ ചാര്‍ട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു ജില്ലയിലെ വിദ്യാര്‍ഥികളുടേയും മാതാപിതാക്കളുടേയും സംശയം കലക്ടര്‍ തീര്‍ത്തത്. ഗ്രീന്‍ ആണ് മക്കളെ. ഹോം വര്‍ക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്‌തൊളു.- എന്നായിരുന്നു ജില്ലാ കലക്ടറുടെ കമന്റ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയാണ് കലക്ടര്‍ ബ്രോയുടെ കമന്റ്.

ഇന്നലെ പത്തനംതിട്ടയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്നായിരുന്നു അവധി. എന്നാല്‍ നാളെ ജില്ലയില്‍ മഴ മുന്നറിയിപ്പില്ല.