പണം വാങ്ങി 12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം, വരനും പുരോഹിതനും അറസ്റ്റിൽ

12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം. പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ് ഖാനേയും നിക്കാഹ് നടത്താനെത്തിയ പുരോഹിതനേയും പോലീസ് അറസ്റ്റ് ചെയ്തു.

ആലം സയെദ് എന്നയാളാണ് 12-കാരിയായ മകളെ പണം വാങ്ങി 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം നടത്തിയത്. അഞ്ച് ലക്ഷം പാകിസ്താനി രൂപ വാങ്ങിയാണ് പിതാവ് മകളെ നിർബന്ധിച്ച് വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ശൈശവ വിവാഹം നിരോധിക്കുന്ന നിയമങ്ങൾ നിലവിലുണ്ടെങ്കിലും പാക്കിസ്താൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടരുന്നുണ്ട്. അടുത്തിടെ രജൻപൂരിലും തട്ടയിലും സമാനമായ ശ്രമങ്ങൾ നിയമ നിർവ്വഹണ ഏജൻസികൾ പരാജയപ്പെടുത്തിയിരുന്നു.