ജിഎസ്ടി സമ്മാനത്തിലും അഴിമതി, 1000 രൂപയുടെ സമ്മാന കിറ്റിൽ 390 രൂപ അടിച്ച് മാറ്റി സർക്കാർ

ജി.എസ്.ടി ബില്ലുകൾ ലക്കി ബിൽ മൊബൈൽ ആപ്പിൽ അപ് ലോഡ് ചെയ്ത് ഭാഗ്യ സമ്മാനങ്ങൾ കരസ്ഥമാക്കാമെന്ന സർക്കാർ പദ്ധതിയിലും അഴിമതി. ജി.എസ്.ടി. വകുപ്പിന്റെ ലക്കിബിൽ നറുക്കെടുപ്പിലെ 1000 രൂപയുടെ സമ്മാന കിറ്റിന് അർഹനായ കണ്ണൂർ സ്വദേശിക്ക് ഉണ്ടായ ദുരനുഭവമാണ് കർമ്മ ന്യൂസ് പുറത്തുവിടുന്നത്.

ബിജിത്ത് കൃഷ്ണയ്ക്ക് ലഭിച്ച 1000 രൂപയുടെ സമ്മാന കിറ്റിൽ ഉണ്ടായിരുന്നത് വെറും 609 രൂപയുടെ സാധനങ്ങൾ മാത്രമാണ്. പത്തോളം ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നതിൽ രണ്ടെണ്ണത്തിൽ വില കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ചിലതിലാകട്ടെ ഇത് ഉണ്ടാക്കിയ തിയതിയോ എന്നുവരെ ഉപയോഗിക്കാമെന്നോ പോലും രേഖപ്പെടുത്തിയിട്ടില്ല.

എംആർപി രേഖപ്പെടുത്താത്തത് പണം തട്ടിയെടുക്കാനുള്ള വഴി ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ജിഎസ്ടി സംവിദാനം തന്നെ ബിൽ ഇല്ലാത്ത സാധനങ്ങൾ സമ്മാനായി ജനങ്ങൾക്ക് നൽകുന്നത് ഒരു രീതിയിലും ന്യായീകരിക്കാനായില്ല. പല സാധങ്ങളിലും കൃത്യമായ തുക രേഖപ്പെടുത്താത്തതിലൂടെ ലക്ഷങ്ങൾ സർക്കാരിന്റെ പോക്കെറ്റിൽ എത്തും. സാധാരണക്കാർക്ക് സമ്മാനം നൽകുന്നുവെന്ന് പറഞ്ഞുകൊണ്ട് സ്വന്തം അക്കൗണ്ടിൽ പണം നിറയ്ക്കുന്ന പരിപാടിയയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ നടത്തുന്നത്.

വീഡിയോ സ്റ്റോറി കാണാം