അമ്മയും പെങ്ങന്മാരും ചേർന്നാണ് ഗായത്രിയെ ആദ്യം പോയി കണ്ടത്, ​ഗായത്രി തന്നെയാണ് എന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്- പക്രു

​പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു.അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്.

വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്.2009 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. ദീപ്ത കീർത്തി എന്നാണ് മകൾക്ക് പേരിട്ടത്. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം, വാക്കുകൾ,

വീട്ടിൽ അമ്മയ്‌ക്കൊരു ആഗ്രഹം. എന്നെ കല്യാണം കഴിപ്പിച്ചാലോ എന്ന്. പെങ്ങന്മാർക്ക് കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളായി. ഞാൻ സെറ്റിൽ ആവാനുള്ള സമയമായെന്ന് അമ്മയ്ക്ക് തോന്നിയത് കൊണ്ടാവും എന്നെക്കാൾ കൂടുതൽ താൽപര്യം അമ്മ കാണിച്ചത്. എനിക്ക് പറ്റിയൊരു പെൺകുട്ടിയെ വേണമെന്ന് പലരോടും അമ്മ അന്വേഷിച്ചു. അങ്ങനെയാണ് പത്താനപുരത്തുള്ള ഒരു ചേച്ചിയോട് ഇതേ കുറിച്ച് പറയുന്നത്. ഇവര് പോയിട്ട് എന്റെ ഭാര്യയുടെ വീട്ടിൽ പറഞ്ഞു

‘നിങ്ങൾക്ക് അല്ല. നിങ്ങളുടെ അറിവിൽ ഇങ്ങനെ ഒരാൾക്ക് പറ്റിയ പെൺകുട്ടി ഉണ്ടെങ്കിൽ ഒന്ന് പറയണേ’എന്ന് പറഞ്ഞു. പക്ഷേ ഈയൊരു സ്പാർക്ക് എന്റെ വൈഫിന്റെ ചിന്തയിലേക്ക് വരുന്നു. എന്ത് കൊണ്ട് ഞാനിത് ചെയ്താൽ എന്ന് പുള്ളിക്കാരി ചോദിക്കുന്നു. ആദ്യം എല്ലാവരും തമാശയായി എടുത്തു. പിന്നീടത് സ്വഭാവികമായി മാറി. എല്ലാവരും കളിയാക്കിയപ്പോൾ പുള്ളിക്കാരി അത് സ്‌ട്രോങ് ആയി എടുത്തു. ഇത് തമാശ അല്ലെന്നും തീരുമാനം എടുക്കുമ്പോൾ ആലോചിക്കണമെന്നും പിന്നീട് അത് ബുദ്ധിമുട്ട് ആവരുതെന്നും വീട്ടുകാർ മുന്നറിയിപ്പ് കൊടുത്തു. ഇതിൽ നിന്നും പിന്മാറാൻ പലരും പുള്ളിക്കാരിയെ ഉപദേശിച്ചു. ഇതോടെ കൂടുതൽ ശക്തമായി.

അവര് വിളിച്ച് പറഞ്ഞത് പ്രകാരം അമ്മയും പെങ്ങന്മാരുമൊക്കെ ചേർന്നാണ് ഗായത്രിയെ പോയി കണ്ടത്. ഇത് സത്യമാണോ, സീരിയസ് ആയി പറയുന്നതാണോ എന്നറിയാൻ വേണ്ടിയാണ് ആദ്യം അവരെ ഞാൻ പറഞ്ഞ് വിട്ടത്. അവർക്ക് പോയി വന്നപ്പോൾ ഇഷ്ടപ്പെട്ടു. പാവം പിടിച്ചൊരു പെൺകുട്ടിയാണ്. ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സൊക്കെ കഴിഞ്ഞ് നിൽക്കുന്നു. പത്താനപുരത്തെ സാധാരണ കുടുംബത്തിലെ കുട്ടിയാണ്. അച്ഛനും അമ്മയും അനിയത്തും ഉണ്ട്. കാര്യമായിട്ടാണെങ്കിൽ പോയി കാണാമെന്ന് കരുതി ഞാൻ പോയി. കാറിനകത്ത് ഇരുന്നാണ് ഞങ്ങൾ സംസാരിച്ചത്. എന്റെ ചരിത്രം എന്നിലൂടെ തന്നെ ഞാനവിടെ പറഞ്ഞു. ഒരു മണിക്കൂറോളം എങ്ങാനും ഞങ്ങൾ സംസാരിച്ചു.

ഇവൻ ഈ കല്യാണം മുടുക്കുമോന്ന് ഓർത്ത് അച്ഛനൊക്കെ ദേഷ്യം വന്നു. ഞാൻ കൊച്ചിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയായിരുന്നു. കൂടുതലും എന്റെ നെഗറ്റീവ് കാര്യങ്ങളാണ് പറഞ്ഞത്. പോസിറ്റീവ് ആയിട്ടുള്ളത് അവിടെ നിൽക്കട്ടേ. നെഗറ്റീവ് ആയ കാര്യങ്ങൾ പറയുമ്പോൾ ഇനി പോവുകയാണെങ്കിൽ പോയിക്കോട്ടെ എന്ന് കരുതിയാണ് ഞാൻ സംസാരിച്ചത്. പുള്ളിക്കാരിയ്ക്ക് ആ സംസാരം എന്തോ ഇഷ്ടപ്പെട്ടു. അങ്ങനെ പെട്ടെന്ന് തന്നെ കല്യാണം നടന്നു. അതും ഒരു കോമഡിയായിരുന്നു. പത്രമാധ്യമങ്ങളോ ആൾക്കാരോ ഒന്നും ഇല്ലാതെ ചെറിയ ചടങ്ങായി വിവാഹം നടത്തണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ട് തന്നെ എല്ലാവരെയും അറിയിച്ചുള്ള കല്യാണം ആയിരുന്നില്ല. വിവാഹശേഷം ഒരു ചടങ്ങ് വെക്കാം എന്നാണ് കരുതിയത്.

പക്ഷേ വിവാഹത്തിന് വേണ്ടി കുമാരനല്ലൂർ അമ്പലത്തിലേക്ക് ചെന്നപ്പോൾ അവിടെ മൂന്ന് ചാനലും മുപ്പത് പത്രക്കാരും ഉണ്ടായിരുന്നു.അവളോട് അനങ്ങാതെ ഇരിക്കാൻ പറഞ്ഞു. കയറിയ കടവിൽ അല്ലെങ്കിൽ ഏതെങ്കിലും കടവിൽ എത്തിക്കുമെന്ന് ഞാനും പറഞ്ഞു. പിടി വിട്ട് പോയെന്ന് മനസിലാക്കിയ എന്റെ കമാൻഡോ അളിയൻ സ്വിമ്മിങ് സ്യൂട്ടിലേക്ക് മാറി കഴിഞ്ഞിരുന്നു. പക്ഷേ ഞങ്ങൾ ഇതിന്റെ അടുത്ത കടവിലേക്ക് അടുപ്പിച്ച്, അവിടെ ഇറങ്ങി. അമ്മ എന്നെ ശരിക്കും വഴക്ക് പറഞ്ഞു. വള്ളം തുഴഞ്ഞ് വന്നതോടെ ലേശം ആത്മവിശ്വാസം കൂടി. അവൾക്കും അങ്ങനെയാവുമെന്ന് കരുതി ഇതുവരെ ചോദിച്ചിട്ടില്ലെന്ന് പക്രു പറയുന്നു.