മകള്‍ക്ക് ചോറ്റാനിക്കരയില്‍ ചോറൂണ് നടത്തി; ദ്വിജക്കുട്ടിയുടെ വിശേഷങ്ങളുമായി ​ഗിന്നസ് പക്രു

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മലയാളികളുടെ പ്രിയപ്പെട്ട നടൻ ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺക്കുഞ്ഞ് പിറന്നത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിലൂടെ താരം അന്ന് ആ സന്തോഷം പങ്കുവച്ചിരിക്കുന്നു.

മകള്‍ ദ്വിജയ്ക്ക് ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ ചോറൂണ് നടത്തിയ വിശേഷമാണ് താരം പങ്കിട്ടത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഇന്നലെ രാവിലെ നവരാത്രി മണ്ഡപത്തില്‍ വച്ചായിരുന്നു ചോറൂണ് ചടങ്ങ് നടത്തിയത്. ‘ആ..ആ..അമ്…അം… ദ്വിജ മോള്‍ക്കിന്ന് ചോറൂണ്. ചോറ്റാനിക്കര ദേവീ ക്ഷേത്രം’ – എന്ന കുറിപ്പോടെയാണ് താരം ചോറൂണിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ദ്വിജക്കുട്ടിയ്ക്ക് ആശംസകള്‍ അറിയിച്ച്‌ നിരവധി ആളുകള്‍ രംഗത്തെത്തി.

മാർ‍ച്ച് 21ന് ആയിരുന്നു ​ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെൺകുഞ്ഞ് ജനിച്ചത്. മകൾ ദീപ്തയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യിൽ എടുത്ത് നിൽക്കുന്ന ചിത്രത്തോടൊപ്പം ആയിരുന്നു അദ്ദേഹം സന്തോഷം പങ്കിട്ടത്.

2006 മാർച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്. 1984-ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്.