റഷ്യയിൽ പള്ളികൾക്ക് നേരെ വെടിവെപ്പ്, വൈദികരടക്കം നിരവധി വിശ്വാസികൾ കൊല്ലപ്പെട്ടു

ലോക വൻ ശക്തിയായ റഷ്യയിൽ ഭീകരാക്രമണം. പള്ളിയിൽ നടത്തിയ വെടിവയ്പ്പിൽ 15 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്ക്. റഷ്യയിലെ നോർത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനിലെ സിനഗോഗുകൾക്കും പള്ളികൾക്കും പോലീസ് പോസ്റ്റിനും നേരെ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ പോലീസുകാരും ഒരു പുരോഹിതനുമടക്കം കൊല്ലപ്പെടുകയായിരുന്നു.

ഡെര്‍ബന്റ്, മഖച്കല എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്..ആരാധനാലയങ്ങള്‍ക്കും പോലീസ് എയ്ഡ് പോസ്റ്റുകള്‍ക്കും നേരെയായിരുന്നു ആക്രമണം. മരിച്ചവരില്‍ പോലീസുകാരും ഒരു വൈദികനും പള്ളിയിലെ സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡബര്‍ന്റിലെ ജൂത ദേവാലയം അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ആക്രമണം നറ്റത്തിയത് ഭീകര സംഘടനയിൽ പെട്ടവരാണ്‌ എന്നും ആഗോള ഭീകര സംഘടനയാണ്‌ എന്നും പ്രത്യാക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണകാരികളേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ഭീകരന്മാർ പള്ളികളേയും വിശ്വാസികളേയും വൈദീകരേയും കേന്ദ്രീകരിച്ച് ആക്രമണം നടത്തുകയായിരുന്നു. ഭീകരന്മാരേ പോലീസ് കീഴടക്കി എന്നും നിരവധി പേരേ വധിച്ചു എന്നും വിവരങ്ങൾ വന്നു കഴിഞ്ഞു