ജ്ഞാനവാപി മസ്ജിദ് ക്ഷേത്രം രൂപമാറ്റം വരുത്തിയതോ? കേസിൽ മസ്ജിദിനുള്ളിൽ പരിശോധന തുടങ്ങി

വാരാണസിയിലെ ജ്ഞാനവാപി പള്ളി ക്ഷേത്രം മാറ്റം വരുത്തിയതാണ്‌ നിർമിച്ചതെന്ന ഹിന്ദു സംഘടനകളുടെ കണ്ടെത്തലുകൾ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുന്നു. ജ്ഞാനവാപി മസ്ജിദിൽ ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടക്കുകയാണ്‌. ഇന്ന് രാവിലെ മുതൽ സർവേ തുടങ്ങി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ജ്ഞാനവാപി പള്ളി ഹിന്ദു ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളിൽ നിർമ്മിച്ചതാണെന്ന് എന്നാണ്‌ ഹിന്ദുക്കളുടെ വിശ്വാസം.1980 കളിലും 1990 കളിലും ബിജെപി ഉയർത്തിയ അയോധ്യയ്ക്കും മഥുരയ്ക്കും പുറമെ മൂന്ന് ക്ഷേത്ര-പള്ളി നിരകളിൽ ഒന്നായിരുന്നു ഇത്.

എന്നാൽ മസ്ജിദിൽ പരിശോധന നടത്തരുതെന്ന് ആവശ്യപ്പെട്ട് മുസ്ളീം സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചു. മസ്ജിദിൽ പരിശോധന നടത്താനും മസ്ജിദിലെ ഭിത്തികളിലും അടിത്തറയിലും ഉ ക്ഷേത്ര അവശിഷ്ടങ്ങൾക്ക് തുല്യമായ കാര്യങ്ങൾ പരിശോധിക്കാനും വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ പരിശോധന. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരേ മുസ്ളീം സംഘടനകൾ സുപ്രീം കോടതിയേ സമീപിച്ച സാഹചര്യത്തിലാണ്‌ പരിശോധനകൾ വേഗത്തിലാക്കിയത്.രാവിലെ 7 മണിക്ക് ആരംഭിച്ച സർവേ – മുദ്രവച്ച “വുസുഖാന” ഒഴികെയുള്ള എല്ലാ മേഖലകളിലേക്കും നടത്തും.2022-ൽ നേരത്തെ നടത്തിയ സർവേയിൽ ഈ മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയിരുന്നു.പുരാതന ഹിന്ദു ക്ഷേത്രം തകർത്താണ് ജ്ഞാനവാപി മസ്ജിദ് നിർമ്മിച്ചതെന്നും പൂർണമായ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ശാസ്ത്രീയ പഠനം ആവശ്യമാണെന്നും അവകാശപ്പെടുന്ന നാല് സ്ത്രീ ആരാധകർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് സർവേ നടത്താൻ ഉത്തരവ് ഇട്ടത്.യഥാർത്ഥ വസ്തുതകൾ‘ പുറത്തുവരണമെങ്കിൽ ശാസ്ത്രീയ അന്വേഷണം അനിവാര്യമാണെന്ന് ഉത്തരവ് പുറപ്പെടുവിക്കവേ കോടതി വ്യക്തമാക്കി.

ഹരജിക്കാർ 2021-ലെ ജ്ഞാനവാപി വിഷയത്തിൽ മസ്ജിദിനുള്ളിലെ എം “ശൃംഗർ ഗൗരി” എന്ന ക്ഷേത്ര സ്ഥാനത്തേക്ക് പ്രവേശനം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു. ശിവലിംഗം കണ്ടെത്തിയ മസ്ജിദ് ഭാഗത്ത് പൂജകൾക്ക് അവസരം നല്കണം എന്നും ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രം മാറ്റം വരുത്തിയാണ്‌ മസ്ജിദ് പണിതത് എന്നും ക്ഷേത്രാചാര പ്രകാരമുള്ള പൂജകൾ മസ്ജിദിനുള്ളിലെ എം “ശൃംഗർ ഗൗരിയിൽ അനുവദിക്കണം എന്നും ഹിന്ദുക്കൾ ആവശ്യപ്പെട്ടിരുന്നു.ജ്ഞാനവാപി കേസിൽ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന സുഭാഷ് നന്ദൻ ചതുർവേദി, കോടതിയുടെ തീരുമാനം കേസിൽ വഴിത്തിരിവാണെന്ന് അവകാശപ്പെട്ടു. എ.എസ്.ഐ സർവേയ്ക്കുള്ള ഞങ്ങളുടെ കോടതി അനുവദിച്ചത് ഹിന്ദുക്കളേ സംബന്ധിച്ച് നേട്ടമാണ്‌ എന്നും ചതുർവേദി പറഞ്ഞു.

കഴിഞ്ഞ വർഷം നടത്തിയ വീഡിയോഗ്രാഫിക് സർവേയിൽ ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ നിന്ന് കണ്ടെത്തിയതായി പറയപ്പെടുന്ന ശിവലിംഗത്തിന്റെ കാർബൺ ഡേറ്റിംഗ് സർവ്വേ നടത്തേണ്ടതുണ്ട്. ശിവലിംഗത്തിന്റെ കാലപഴക്കം അറിയാനാണിത്.ശിവലിംഗം“ എന്ന് ഹിന്ദു ഹരജിക്കാർ അവകാശപ്പെടുന്ന ഘടനയെക്കുറിച്ച് ശാസ്ത്രീയ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി എഎസ്‌ഐയോട് നിർദ്ദേശിരുന്നു. ഇത് പിന്നീട് സുപ്രീം കോടതി താല്ക്കാലികമായി തടയുകയായിരുന്നു.നമാസ് അർപ്പിക്കുന്നതിന് മുമ്പ് ആളുകൾ വുദു ചെയ്യുന്ന ”വസുഖാന“യിലെ ഒരു ജലധാരയുടെ ഭാഗമാണ് ഈ ഘടന എന്നും അത് ശിവലിംഗം അല്ലെന്നും ആയിരുന്നുജ്ഞാനവാപി മസ്ജിദ് അധികൃതർ പറഞ്ഞിരുന്നത്.

മസ്ജിദ് കെട്ടിടത്തിന്റെയും താഴികക്കുടങ്ങളുടെയും പടിഞ്ഞാറൻ ഭിത്തിയുടെ നിർമ്മാണത്തിന്റെ പ്രായവും സ്വഭാവവും പരിശോധിക്കേണ്ടതും പ്രധാനമാണ്.അവയ്ക്ക് താഴെ ക്ഷേത്രങ്ങളുടെ മുകൾഭാഗം നിലവിലുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കൂടാതെ, സ്വസ്തികിന്റെ അടയാളങ്ങൾ, നിരവധി ഭിത്തികളിൽ പ്രകടമായ ശ്ലോകങ്ങൾ, കൂടാതെ മറ്റു പലതും. വസ്തുതകളും പരിശോധിക്കണം,” അദ്ദേഹം കോടതിയെ അറിയിച്ചു.ജ്ഞാനവാപി സമുച്ചയത്തിന്റെ മൂന്ന് താഴികക്കുടങ്ങളും സമുച്ചയത്തിന്റെ പടിഞ്ഞാറൻ മതിലും “ആധുനിക രീതിയിൽ” പരിശോധിച്ചാൽ ക്ഷേത്രം മസ്ജിദ് ആക്കി മാറ്റുകയായിരുന്നോ എന്ന് വ്യക്തമാകും എന്നും അഭിഭാഷകൻ പറഞ്ഞു.

ഇനി ഇതിനുള്ള പരിശോധനകളായിരിക്കും എന്നും കരുതുന്നു. 2022 ഏപ്രിലിലാണ് യുപിയിലെ ഗ്യാൻവാപിശൃംഗാർ ഗൗരി തർക്കം വാർത്തകളിൽ നിറഞ്ഞത്. ഗ്യാൻവാപി പള്ളിയിലെ പുറംചുമരിനോട് ചേർന്ന്  ഹിന്ദുവിഗ്രഹങ്ങൾ ഉണ്ടെന്നും അതിനെ ആരാധിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആറ് ഹിന്ദു സ്ത്രീകൾ കോടതിയെ സമീപിച്ചതോടെയാണ് തർക്കം ആരംഭിക്കുന്നത്..