ഹലാല്‍ അല്ലാത്ത ബീഫില്ല; പേരാമ്പ്രയില്‍ സൂപ്പര്‍മാര്‍ക്കറ്റിന് നേരെ ആക്രമണം

കോഴിക്കോട് പേരാമ്പ്രയില്‍ ഹലാല്‍ അല്ലാത്ത ബീഫ് വില്‍ക്കുന്നില്ലെന്നാരോപിച്ച് സൂപ്പര്‍മാര്‍ക്കറ്റിന് നേരെ ആക്രമണം. ബീഫ് വാങ്ങാനെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലെ 3 ജീവനക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിനിടെ സൂപ്പര്‍ മാര്‍ക്കറ്റിലെ വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയ്യൂര്‍ സ്വദേശി പ്രസൂണിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ പ്രതിഷേധമുണ്ടായി