സ്കൂളിൽ ഹമാസ് ക്യാമ്പ്, ഇസ്രായേൽ ജയിലിൽ 7000 പലസ്തീനികൾ, വെസ്റ്റ് ബാങ്കിൽ റെയ്ഡ് തുടരുന്നു

ഗാസയിൽ 200ഓളം ഹമാസിന്റെ താവളങ്ങൾ തകർത്തു എന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ ഒറ്റരാത്രി കൊണ്ടാണ്‌ 200 ഹമാസ് ലക്ഷ്യങ്ങൾ ഇസ്രായേൽ നശിപ്പിച്ചത്.കൂടുതൽ ബന്ദികളെ മോചിപ്പിക്കാനും ഹമാസിന്റെ ഉന്മൂലനത്തിനും വൻ കര വ്യോമ യുദ്ധം ഇപ്പോൾ ജൂത സൈന്യം നടത്തുകയാണ്‌.നെഗേവ് ബ്രിഗേഡ് വടക്കൻ ഗാസയിലെ ബെയ്റ്റ് ഹനൂനിലെ ഒരു സ്കൂളിനുള്ളിലെ ഹമാസിന്റെ ക്യാമ്പ് തകർത്തു. ഈ സ്കൂളിൽ ഹമാസ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ക്യാമ്പ് ആക്കി മാറ്റിയിരുന്നു.

സ്കൂളിനുള്ളിൽ സൂക്ഷിച്ച ആയുധ ശേഖരം ഉൾപ്പെടെ ഇസ്രായേൽ സൈന്യത്തിന്റെ ബോംബിങ്ങിൽ പൊട്ടി തെറിക്കുകയായിരുന്നു.ഗാസയിലെ ബെയ്റ്റ് ഹനൂനിലെ ഈ സ്കൂൾ ഉപയോഗിച്ച് ഇസൃസ്സ്യേലിനെ ഇതുവരെ ഹമാസ് ആക്രമിക്കുകയായിരുന്നു എന്നും പറഞ്ഞു. ബെയ്റ്റ് ഹനൂനിലെ ഒരു സ്കൂളിനുള്ളിൽ 3 തുരങ്കങ്ങൾ കണ്ടെത്തി. ഈ തുരങ്കങ്ങൾ ബോംബിങ്ങിൽ നിന്നും രക്ഷപെടാനും ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ആയിരുന്നു. തുരങ്ക കവാടങ്ങളുടെ ദൃശ്യം അടക്കം ഇസ്രായേൽ സൈന്യം പുറത്ത് വിടുകയാണ്‌. തുരങ്കം തകർത്തുവോ അതോ റെയ്ഡ് നടത്തിയ ശേഷമാണോ തകർക്കുക എന്നും വ്യക്തമല്ല. തുരങ്കത്തിനുള്ളിൽ ബന്ദികളേ പാർപ്പിക്കാൻ സാധ്യത ഉള്ളതിനാൽ ഏറെ കരുതല​‍ാടെയാണ്‌ ജൂത സൈന്യത്തിന്റെ നീക്കം.

ഹമാസ് പ്രവർത്തകർക്കായി മിസൈലുകളും മോർട്ടാറുകളും കൊണ്ടുപോകുന്ന കാറുകൾക്കെതിരെയും ഇസ്രായേൽ വ്യോമസേന ബോംബുകൾ വർഷിച്ചു.ഹമാസിന്റെ ടാങ്ക് വിരുദ്ധ മിസൈൽ വിക്ഷേപണ സ്ഥാനവും, ഒരു കൂട്ടം ഹമാസ് പ്രവർത്തകർക്കും സമീപത്തെ ആയുധ സംഭരണശാലയ്ക്കും നേരെയും കരസേന ഒറ്റരാത്രികൊണ്ട് വ്യോമാക്രമണം നടത്തി.അതുപോലെ തന്നെ ഗാസയുടെ തീരത്തുള്ള ഹമാസ് നിരീക്ഷണ പോസ്റ്റുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ട് ഇസ്രായേൽ നാവികസേന ഒറ്റരാത്രികൊണ്ട് ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു.

ഇന്ന് രാവിലെ വെസ്റ്റ്ബാങ്ക് നഗരമായ ഖൽഖിലിയയിൽ രണ്ട് ഫലസ്തീൻ തോക്കുധാരികളെ സൈന്യവും ഗിദെയോനിം യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥരും ബോർഡർ പോലീസ് ഉദ്യോഗസ്ഥരും വധിച്ചതായി ഐഡിഎഫ് പറയുന്നു. തുടർന്ന് ഇവിടെ നിന്നും പിടിച്ചെടുത്ത ഹമാസിന്റെ ആയുധങ്ങളുടെ ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്ത് വിട്ടു.പ്രദേശത്ത് സൈനികർക്കെതിരായ നിരവധി വെടിവയ്പ്പ് ആക്രമണങ്ങൾക്ക് ഈ കേന്ദ്രത്തിൽ ഉണ്ടായിരുന്ന ഹമാസ് ഭീകരർ നേതൃത്വം നല്കിയിരുന്നു എന്നും ഇനി അവർ ഭൂമിയിൽ ഉണ്ടാവില്ലെന്നും ജൂത സൈന്യം പറയുന്നു

ഇതിനിടെ ഗാസയിലെ കര യുദ്ധത്തിൽ ഒരു ഇസ്രായേൽ സൈനീകൻ കൊല്ലപ്പെട്ടു.ഇതോടെ ഗാസയിലെ യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഇസ്രായേൽ സൈനീകരുടെ എണ്ണം 75 ആയി ഉയർന്നു. ഗാസയിൽ ഇതുവരെ 15500ഓളം ആളുകൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു. 7000 പേരേ ഗാസയിൽ നിന്നും കാണാതായിട്ടുണ്ട്. 58000 അനിഷ്ട സംഭവങ്ങളും 36000പേർക്ക് പരിക്കും റിപോർട്ട് ചെയ്യുന്നു. ഗാസയിലെ മൊത്തം ജനസഖ്യയുടെ 2.4% പേർക്കും പരികേറ്റും എന്നാണ്‌ കണക്കുകൾ

യുദ്ധവിരാമ കരാറിന് കീഴിൽ ദിവസങ്ങൾ നീണ്ട ശാന്തതയ്ക്ക് ശേഷം, തെക്ക് കേന്ദ്രീകരിച്ച് ഇസ്രായേൽ ഗാസയിൽ വൻ മുന്നേറ്റമാണ്‌ നടത്തുന്നത്.റിപ്പോർട്ടുകൾ പ്രകാരം, ഇസ്രായേൽ ഇപ്പോൾ ഇസ്രായേൽ എ ഐ സാങ്കേതിക വിദ്യ യുദ്ധത്തിനായി ഉപയോഗിക്കുകയാണ്‌. ഹമാസ് കേന്ദ്രങ്ങളിൽ അധികവും ബോംബുകൾ ഇടുന്നത് ഡ്രോൺ വിമാനങ്ങളാണ്‌. കര യുദ്ധത്തിനും എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഇതാദ്യമാണ്‌ ലോകത്ത് ഇത്തരത്തിൽ ഒരു യുദ്ധ മുഖം തുറക്കുന്നതും.എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അതിന്റെ സാധ്യതയുള്ള ലക്ഷ്യങ്ങളുടെ പട്ടിക തിരഞ്ഞെടുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു.ഇതിനിടെ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ രൂക്ഷമായ തിരിച്ചടിയാണ്‌ പലസ്തീനു നല്കുന്നത്.

ഇവിടെ നിന്നും പലസ്തീൻ കാർ പറയുന്നത് ഇങ്ങിനെ ഒക്‌ടോബർ 7 ന് ശേഷമുള്ള ഒരു രാത്രിയും റെയ്‌ഡുകളില്ലാതെ ഞങ്ങൾക്ക് ഓർക്കാൻ കഴിയുന്നില്ല. ഇന്നലെ രാത്രി, ഇസ്രായേൽ സൈന്യം ഹെബ്രോണിൽ നിരവധി പേരെ തടഞ്ഞുവച്ചു.ഇസ്രായേൽ കൊല്ലപ്പെടുത്തിയ പലസ്തീനികളുടെ മൃതദേഹം പൊലും കണ്ടെത്താൻ ആകുന്നില്ലെന്നും വെസ്റ്റ് ബാങ്കിലേ പലസ്തീങ്കാർ പറയുന്നു.ഇസ്രയേൽ മൃതദേഹങ്ങൾ തടഞ്ഞുവയ്ക്കുകയാണെന്ന് അനുമാനിക്കപ്പെടുന്നു, വെസ്റ്റ് ബാങ്കിൽ ഒക്ടോബർ 7 മുതലുള്ള റെയ്ഡുകളിൽ കൊല്ലപ്പെട്ട 25 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ അധികൃതർ കൈവശം വച്ചിരിക്കുകയാണ്.ഇതിനകം വെസ്റ്റ് ബാങ്കിൽ നിന്നും 3500 പലസ്തീനികളേ ഹമാസ് ബന്ധം ആരോപിച്ച് ഇസ്രായേൽ തടവിലാക്കി.ഇവരെല്ലാം ഇസ്രായേൽ ജയിലിൽ ആണുള്ളത്.ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളുടെ എണ്ണം 7,000-ത്തിലധികമായി.