ഹമാസിന്റെ തലച്ചോർ ചോർന്നു, 655ലക്ഷം രേഖ പിടിച്ചെടുത്ത് ജൂത സൈന്യം, രഹസ്യ രേഖകൾ ജൂതരുടെ പക്കൽ

ഗാസയിൽ ഇസ്രായേൽ സൈന്യത്തിന്റെ വമ്പൻ നേട്ടം പുറത്ത് വരികയാണ്‌. ജൂതന്റെ തലച്ചോറിന്റെ ശക്തിയിൽ ഹമാസിന്റെ തലച്ചോർ ഇളകിയിരിക്കുന്നു. 655ലക്ഷം അതീവ രഹസ്യ രേഖകൾ ഇസ്രായേൽ സൈന്യം പിടിച്ചെടുത്തിരിക്കുന്നു. കരയാക്രമണത്തിനിടെയാണ് ഈ രേഖകൾ സൈന്യം പിടിച്ചെടുത്തത്. ഇത് അവരുടെ യുദ്ധവീര്യം കൂട്ടും. ഈ രേഖകൾ പരിശോധിക്കാൻ അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും സൈബർ വിദഗ്ദ്ധർ എത്തും.

ഇവരുടെ സഹായത്തോടെ ഈ രേഖകളിലെ രഹസ്യങ്ങൾ ജൂതസൈന്യം കണ്ടെത്തും. സൈനിക യൂണിറ്റുകൾ ഈ രേഖകൾ പരിശോധിക്കുകയാണ്. ഹമാസിന്റെ രഹസ്യങ്ങൾ എല്ലാം ഈ രേഖകളിൽ ഉണ്ട്. അവരുടെ തുരങ്കങ്ങൾ എവിടെയൊക്കെയാണെന്ന കൃത്യമായ വിവരം ഈ രേഖകളിൽ ഉണ്ടെന്ന് സൈന്യം ഉറപ്പിച്ചു പറയുന്നു. ഏറ്റവും പ്രധാനപ്പെട്ട നേട്ടം ഹമാസ് കമന്ററിന്റെ വീട്ടിലേക്ക് പോകുന്ന തുരങ്കവും വഴിയും വരെ രേഖകളിൽ ഉണ്ട്.

ഇതിന്റെ മാപ്പ് ഉൾപ്പടെ ഇപ്പോൾ സൈന്യത്തിന്റെ പക്കലുണ്ട്. ഭൂമിക്കടിയിലെ ബങ്കറുകളിൽ ഹമാസ് ഒളിപ്പിച്ചുവച്ച രേഖകളാണ് ഇപ്പോൾ ഇസ്രായേൽ സൈന്യം കൈക്കലാക്കിയത്. ഈ രേഖകൾ ആകും ഇനി സൈന്യത്തിന് സഹായകമാകുക. ഹമാസിന്റെ അടിവേരു കൾ ആണ് ഇളകിയിരിക്കുന്നത്. ആരൊക്കെയാണ് ഹമാസിനെ സഹായിച്ചത് എന്നതുൾപ്പടെ രേഖകളിൽ കൃത്യമായി ഉണ്ട്. ഹമാസിനെ സഹായിച്ച രാജ്യങ്ങളും കുടുങ്ങും.