ഇസ്രായേൽ ആക്രമണത്തിനിടെ ഹമാസ് ഭീകരർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്

ഗാസ .ഇസ്രായേലിനോട് ഹമാസ് ഭീകരർ യുദ്ധം ചെയ്തത് ലക്കും ലഗാനും മില്ലാതെ ,ഉന്മാദലഹരിയിൽ എന്നുള്ള വിവരങ്ങൾ പുറത്തു വരികയാണ് ,അതായത് വിശപ്പിനെയും കീഴടക്കുന്ന ‘പാവങ്ങൾക്കുള്ള കൊക്കെയ്ൻ’ ഉപയോഗിച്ചതിന് പിന്നാലെയാണ് ഇവർ ഇസ്രായേലിനു നേർക്ക് ആക്രമണം അഴിച്ചു വിട്ടത് എന്നുള്ള വിവരങ്ങൾ പുറത്തു വരികയാണ് .നിരപരാധികളെ ഒക്കെ ഒന്നടനക്കം ഹമാസ് ഭീകരർ കൊലപ്പെടുത്തിയത് ലഹരി മരുന്നിന്റെ പിടിയിലായിരുന്നുവെന്ന് റിപ്പോർട്ട് . സൈക്കോ ആക്റ്റീവ് മരുന്നിന്റെ സ്വാധീനത്തിലായിരുന്നു ഇവർ . സിന്തറ്റിക് ആംഫെറ്റാമിൻ തരത്തിലുള്ള ഉത്തേജകമായ ക്യാപ്റ്റഗണിന്റെ സ്വാധീനത്തിലാണ് ഭീകരാക്രമണം നടത്തിയത്.

ഇസ്രായേലിൽ കൊല്ലപ്പെട്ട നിരവധി ഹമാസ് ഭീകരരുടെ പോക്കറ്റിൽ നിന്ന് ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെടുത്തതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു . ‘പാവങ്ങൾക്കുള്ള കൊക്കെയ്ൻ’ എന്നും അറിയപ്പെടുന്ന ഈ മയക്കുമരുന്ന് ഹമാസ് ഭീകരരെ ശാന്തതയോടും നിസ്സംഗതയോടും കൂടി കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചുവെന്ന് പറയപ്പെടുന്നു. കൂടാതെ, മരുന്ന് അവരെ കൂടുതൽ സമയം അതീവ ജാഗ്രതയോടെ നിലനിർത്തുകയും അവരുടെ വിശപ്പ് കീഴടക്കുകയും ചെയ്തു.

തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുമ്പ് ഭയം അടിച്ചമർത്താൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ഇത് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2015 ൽ ക്യാപ്റ്റഗൺ കുപ്രസിദ്ധി നേടി. കാലക്രമേണ, ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം കുറഞ്ഞപ്പോൾ, സിറിയയും ലെബനനും നിയന്ത്രണം ഏറ്റെടുക്കുകയും വൻതോതിൽ മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

പ്രത്യേകിച്ച് ഗാസ ക്യാപ്റ്റഗണിന്റെ ജനപ്രിയ വിപണിയായി. ആംഫെറ്റാമൈൻ കുടുംബത്തിൽ പെട്ടതാണ് ക്യാപ്‌റ്റഗൺ, ശ്രദ്ധാ വൈകല്യങ്ങൾ, നാർകോലെപ്‌സി, വിഷാദം എന്നിവ കൈകാര്യം ചെയ്യുന്നതിനാണ് ആദ്യം വികസിപ്പിച്ചെടുത്തത്.
അതേസമയം, ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിനെ സഹായിക്കാനുള്ള യു.എസ് സൈന്യത്തിന്റെ നീക്കങ്ങൾ ഇറാനെ കൂടി ലക്ഷ്യമിട്ടുള്ളത്. ഹമാസിന്റെ ഗാസയിലെ ടണലുകൾ നിരീക്ഷിക്കുന്ന യു.എസ്, ഇറാനെതിരെ കൂടിയാണ് പോർമുഖം തുറക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ നിഗമനം.

രഹസ്യ ടണലുകളാണ് ഹമാസിന്റെ ഏറ്റവും വലിയ ശക്തി. വൻ ആയുധശേഖരമുള്ള ഈ ടണലുകളിൽ ഹമാസ് അംഗങ്ങൾ ഒളിവിൽ കഴിയുന്നുണ്ട്. ഈ ടണലുകളെ പറ്റി വ്യക്തമായ ധാരണയില്ലാതെ കരയാക്രമണത്തിന് ഇറങ്ങിയാൽ ഹമാസിനെ തുരത്താനാകില്ല. ടണലുകളിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള വഴികൾ ഹമാസിന് മാത്രമേ അറിയൂ. ഏകദേശം 5,000ത്തിലേറെ കവാടങ്ങൾ ഈ ടണലുകളിലുണ്ടെന്നാണ് കണക്ക്. ഇസ്രയേലിനെതിരെ ഭൂമിക്കടിയിൽ 30 മീറ്റർ താഴ്ചയിൽ 500 കിലോമീ​റ്ററോളം ദൂരത്തിൽ കെട്ടുപിണഞ്ഞത് പോലെ വ്യാപിച്ചിട്ടുള്ള ടണലുകളുടെ സങ്കീർണമായ ശൃംഖല തീർത്താണ് ഹമാസിന്റെ പ്രതിരോധം. ഇതോടെയാണ് നേരിട്ടുള്ള കര യുദ്ധത്തിന് ഇസ്രയേൽ മടിക്കുന്നതെന്നാണ് കരുതുന്നത്.

എന്നാൽ ഈ ടണലുകൾ നിലവിൽ യു.എസ് കമാൻ‌‌ഡോകളുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. യു.എസ്.എസ് ഡ്വൈറ്റ് ഡി ഐസനോവർ,​ യു.എസ്.എസ് ഫോർഡ് എന്നീ അന്തർവാഹിനികളെയും യുദ്ധക്കപ്പലുകളെയും ഗാസയ്ക്ക് സമീപം മെഡിറ്ററേനിയൻ കടലിൽ യു.എസ് വിന്യസിച്ചിട്ടുണ്ട്. അത്യാധുനിക റഡാർ സംവിധാനങ്ങളോട് കൂടിയതാണ് ഇവ.

റഡാറുകളുടെ സഹായത്തോടെ ടണലുകൾ നിരീക്ഷിച്ച് ഹമാസിന്റെ നീക്കങ്ങളെ പറ്റി ഇസ്രയേലിന് യു.എസ് വിവരങ്ങൾ കൈമാറുന്നെന്നാണ് യുദ്ധവിദഗ്ദ്ധരുടെ നിഗമനം. ഈ നീക്കത്തിലൂടെ ദ്വിമുഖ യുദ്ധതന്ത്രമാണ് യു.എസ് പരീക്ഷിക്കുന്നത്. തങ്ങളുടെ മുഖ്യ എതിരാളിയായ ഇറാനെതിരെയുള്ള പടപ്പുറപ്പാടാണിത്. ഇറാന്റെ ആണവപദ്ധതികളിൽ ടണലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ആണവോപകരണങ്ങളുടെ നീക്കത്തിനും മറ്റുമായി നിരവധി ടണലുകൾ ഇറാൻ സജ്ജീകരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്തെ ആദ്യ ഭൂഗർഭ വ്യോമത്താവളത്തിന്റെ ചിത്രങ്ങൾ ഇറാൻ പുറത്തുവിട്ടിരുന്നു. മലനിരകൾക്കുള്ളിൽ നൂറുകണക്കിന് മീ​റ്ററുകൾ ആഴത്തിലുള്ള ഇവിടെ ദീർഘദൂര ക്രൂസ് മിസൈലുകളും ഡ്രോണുകളും യുദ്ധ വിമാനങ്ങളുമടക്കം സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ,​ ഇത് സ്ഥിതി ചെയ്യുന്ന സ്ഥലം എവിടെയെന്ന് വ്യക്തമല്ല. ഇസ്രയേൽ, യു.എസ് അടക്കമുള്ള ശത്രുരാജ്യങ്ങളിൽ നിന്ന് ആക്രമണമുണ്ടായാൽ ഇവിടെ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

ഹമാസ് ടണൽ നിരീക്ഷിക്കുന്നതിലൂടെ ഭാവിയിൽ ഇറാന്റെ ടണലുകളും നിരീക്ഷിക്കാനും പ്രതിരോധിക്കാനും കഴിയുമെന്ന് യു.എസ് കരുതുന്നു. ഇറാനിലെ നീക്കങ്ങൾക്ക് മുമ്പ് ഗാസയിൽ അതിന്റെ പരീക്ഷണമാണ് ഇസ്രയേലും യു.എസും നടത്തുന്നത്. 2,​000 സൈനികരോട് സജ്ജരായിരിക്കാൻ പെന്റഗൺ നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഇവരെ ഗാസയ്ക്ക് സമീപത്തേക്ക് വിന്യസിച്ചേക്കും.