ഹമാസ് കൊന്നുതള്ളിയ ആളുകളുടെ ശവസംസ്‌കാര ചടങ്ങിനിടെ റോക്കറ്റ് ആക്രമണം, ജീവൻ മുറുകെപ്പിടിച്ച് നിലത്തുകിടന്ന് ജനം

ജറുസലേം : ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം എത്രനാൾ നീളുമെന്ന ആശങ്കയിലാണ് ജനം. ഞെട്ടിപ്പിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളുമാണ് ഓരോ ദിവസവും ഇസ്രായേലിൽ നിന്ന് പുറത്തുവരുന്നത്. അതിനിടെയാണ് ശവസ്‌കാര ചടങ്ങില്‍പ്പോലും ഭയന്നുവിറച്ച് പങ്കെടുക്കേണ്ടിവരുന്ന ജനങ്ങളുടെ നിസഹായാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നു.

ഹമാസ് ആക്രമണത്തില്‍ ജീവന്‍നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ വീണ്ടും റോക്കറ്റ് ആക്രമണം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ് ആണ് നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മരണാനന്തരച്ചടങ്ങിന് കൂടിച്ചേര്‍ന്നവര്‍ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തറയില്‍ കിടക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

അതേസമയം ഇസ്രായേൽ തിരിച്ചടി തുടരുകയാണ്. കഴിഞ്ഞ ഒരു രാത്രികൊണ്ട് തന്റെ ഹമാസിന്റെ താവളമായി ഗാസ ഇസ്രായേൽ സൈന്യം തകർത്തു. പ്രതിരോധിക്കാൻ ആകാത്ത വിധത്തിൽ ഹമാസിനെ സൈന്യം തകർത്തു എന്ന് തന്നെ പറയണം. ഗാസയിലെ ഉയരമുള്ള കെട്ടിടങ്ങൾ എല്ലാം തന്നെ തകർത്തു. പ്രതിരോധത്തിലായി ഹമാസ് തങ്ങളുടെ പക്കലുള്ള ഇസ്രയേലികളെ കൊല്ലുമെന്നു ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. സൈന്യം ഉടൻ ഗാസ വിടണമെന്നും ആക്രമണം അവസാനയിപ്പിക്കണം എന്നുമാണ് ഹമാസിന്റെ ആവശ്യം.