ഭീകര തള്ളു തള്ളി ഒരു വർഗീയ വാദിയെ മാധ്യമങ്ങൾ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നു, ഹരീഷ് പേരടി

മലയാളികളുടെ പ്രിയപ്പെട്ട നടനായ സുരേഷ് ഗോപി വർഷങ്ങൾക്കുശേഷം രക്ഷിച്ച ശ്രീദേവിയെ സന്ദർശിച്ച വാർത്ത സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. നാലാം വയസിൽ ശ്രീദേവിയെ ചേർത്തുപിടിച്ച പോലെ തന്നെ സുരേഷ് ഗോപി ഇന്നലെ വീണ്ടും അവരെ ആശ്ലേഷിച്ചു. വാർത്തകൾ വൈറലായതിന് പിന്നാലെ പ്രതികരണവുമായി സിനിമാ താരം ഹരീഷ് പേരടി രം​ഗത്തെത്തി. ഭീകര തള്ളു തള്ളി ഒരു വർഗീയ വാദിയെ മാധ്യമങ്ങൾ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നവെന്ന് ആരോപിക്കുന്ന ഫെയിസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് താരം നിലപാട് വ്യക്തമാക്കിയത്. കുറിപ്പിങ്ങനെ

എന്തൊരു വെളുപ്പിക്കലാണിത് , വാർത്ത വായിച്ചാൽ മനസ്സിലാകുന്നത് സുരേഷ് ഗോപി ഭിക്ഷാടനമാഫിയയുമായി ഏറ്റുമുട്ടി കുഞ്ഞിനെ രക്ഷിച്ച് ഇക്കണ്ട കാലമത്രയും വളർത്തി വലുതാക്കി ഒടുവിൽ ശുഭം എന്ന് എഴുതിയതായാണ്. എന്നാൽ സത്യമതല്ല എന്ന് മനോരമ വ്യക്തമാക്കുന്നു. തെരുവിൽ നിന്നും കുഞ്ഞിനെ എടുത്ത് വളർത്തിയ തങ്കമ്മ കിടപ്പിലായതോടെ അവരുടെ കയ്യിൽ നിന്നും കുഞ്ഞ് വീണ്ടും തെരുവിൽ എത്തുന്നു. അവിടെ നിന്ന് നാട്ടുകാർ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ സഹായത്തോടെ കുഞ്ഞിനെ ആലുവയിലെ ശിശുക്ഷേമസമിതിയിലാക്കുന്നു. ഒരിക്കൽ അവിടെ ഷൂട്ടിങ്ങിനായി ചെന്ന സുരേഷ് ഗോപി ആ കുഞ്ഞുമായി ഫോട്ടോ എടുക്കുന്നു. അത്രയേ ഉള്ളൂ. അതിനാണ് ഭീകര തള്ളു തള്ളി ഒരു വർഗീയ വാദിയെ മാധ്യമങ്ങൾ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത്.

അതേ സമയം ജനസേവയിൽ താമസിച്ച് ശ്രീദേവി പത്താം ക്ലാസ് പാസായി. ഇതിനിടെ തൊഴിൽ പരിശീലനവും ലഭിച്ചു. പിന്നീട് മാധ്യമത്തിൽ നൽകിയ വിവാഹ പരസ്യം കണ്ട് കാവശേരി മുല്ലക്കൽ തെലുങ്കപ്പാളയത്തിലെ സതീഷ് ശ്രീദേവിയെ വിവാഹം കഴിക്കാൻ താത്പര്യം അറിയിച്ചു. ഇപ്പോൾ നാല് വയസ്സുള്ള മകളുണ്ട് ദമ്പതികൾക്ക്. ശിവാനി എന്നാണ് പേര്. കോവിഡ് വ്യാപിച്ചതോടെ ജീവിതം വീണ്ടും പ്രതിസന്ധിയിലായി,. കട ആരംഭിക്കാനായി എടുത്ത ലോണിന്റൈ തിരിച്ചടവ് മുടങ്ങി. ജപ്തി വരെ എത്തി. താമസിക്കുന്ന വാടക മുറിക്ക് പ്രത്യേകം നമ്പർ ലഭിച്ചിട്ടില്ലാത്തതിനാൽ റേഷൻ കാർഡും കിട്ടിയിട്ടില്ല. ജീവിതം വഴിമുട്ടിയതോടെയാണ് തന്റെ ജീവിത കഥയും സുരേഷ് ഗോപിയോടുള്ള കടപ്പാടും ബിജെപി സംസ്ഥാന സമിതി അംഗമായ കാവശേരിയിലെ സി എസ് ദാസിനോട് പറഞ്ഞു. ഇന്നലെ പാലക്കാട് സുരേഷ് ഗോപി എത്തുന്ന കാര്യം അറിഞ്ഞ് കാണാനുള്ള ആഗ്രഹം ശ്രീദേവി പ്രകടിപ്പിച്ചു. ഇതോടെ അദ്ദേഹം നേരിട്ട് വീട്ടിൽ എത്താമെന്ന് അറിയിച്ചു. മധുര പലഹാരങ്ങളുമായാണ് സുരേഷ് ഗോപി എത്തിയത്. അദ്ദേഹത്തെ കണ്ടപ്പോൾ ശ്രീദേവിക്ക് കരച്ചിലടക്കാനായില്ല.