പൊങ്കാല കട്ടകൾ കൊണ്ട് നിർമ്മിക്കുന്ന ലൈഫ് ഫ്‌ലാറ്റുകൾക്ക് ദേവിയുടെ പേരിടണം- ഹരീഷ് പേരടി

പൊങ്കാലയ്ക്ക് വേണ്ടി ഭക്ത ലക്ഷങ്ങൾ ഉപയോഗിച്ച ചുടുകട്ടകൾ, ലൈഫ് ഉൾപ്പെടെയുള്ള ഭവനനിർമാണ പദ്ധതികൾക്ക് ഉപയോഗിക്കുമെന്ന മേയർ ആര്യ രാജേന്ദ്രന്റെ തീരുമാനത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. പൊങ്കാല കട്ടകൾകൊണ്ട് നിർമ്മിക്കുന്ന ലൈഫ് ഫ്‌ലാറ്റുകൾക്ക് ആറ്റുകാലമ്മയുടെ പേര് ഇടണമെന്നും ഹരീഷ് നിർദ്ദേശിച്ചിട്ടുണ്ട്. ‘ദേവീ കടാക്ഷം, ദേവീ കൃപ’ തുടങ്ങിയ പേരുകൾ നൽകാമെന്നും അദ്ദേഹം പറയുന്നു.

പൊങ്കാല കട്ടകൾകൊണ്ട് നിർമ്മിക്കുന്ന ലൈഫ് ഫ്‌ലാറ്റുകൾക്ക് ഞാൻ ആറ്റുകാലമ്മയുടെ പേര് നിർദ്ദേശിക്കുന്നു…’ദേവി കടാക്ഷം’..’ദേവി കൃപ’…അങ്ങിനെയങ്ങനെ..അങ്ങിനെയാകുമ്പോൾ വിശ്വാസത്തിനും ആചാരത്തിനും കൂടുതൽ ജനകീയതയുടെ മുഖമുണ്ടാവും..തിരുവനന്തപുരം നഗരസഭ പരിഗണിക്കുമെന്ന വിശ്വാസത്തോടെ…എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്.

പൊങ്കാലയ്ക്ക് ഉപയോ?ഗിച്ച ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ ശേഖരിച്ച് വീട് വയ്ക്കാൻ ബുദ്ധിമുട്ടുന്നവർക്ക് നൽകാനുള്ള തയ്യാറെടുപ്പിലാണ് കോർപ്പറേഷൻ. മുൻവർഷങ്ങളിൽ വിജയമായ പദ്ധതി കോവിഡ് ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുന്നതിനുള്ള നടപടികളും കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. അർഹരായവരിലേക്ക് ഇഷ്ടികൾ എത്തിക്കാൻ നിർധന കുടുംബങ്ങളുടെ അപേ?ക്ഷ സ്വീകരിച്ചുതുടങ്ങി. അപേക്ഷയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് ഇഷ്ടികകൾ വിതരണം ചെയ്യുന്നത്.