ഹരിചന്ദനത്തിലെ ഉണ്ണിമായയുടെ ഇപ്പോഴത്തെ ജീവിതമിങ്ങനെ

ഹിറ്റ് സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സുജിത ധനുഷ്. ബാലതാരമായാണ് സുജിത അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ താരം ജനിച്ച് 41ാമത്തെ ദിവസം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കെആർ വിജയയുടെ പേരക്കുട്ടിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. സുജിതയുടെ സഹോദരനായ സൂര്യ കിരൺ സംവിധായകനാണ്. മലയാളികളുടെ പ്രിയ നായികമാരിലൊരാളായ കാവേരി സുജിതയുടെ നാത്തൂനാണ്.ആദ്യചലച്ചിത്രം കെ ആർ വിജയ്‍ക്കൊപ്പം തമിഴിലായിരുന്നു. മുന്താണെ മുടിച്ച് എന്ന ചിത്രത്തിൽ ഭാഗ്യരാജിനും ഉർവശിക്കും ഒപ്പം ബാലതാരമായി അഭിനയിച്ചു. പസിവാടീ പ്രണാം, ഹറ്റ്യ, തല്ലി തഡ്രുലും അഴകൻ എന്നീ സിനീമകളിലും പൂവിനു പുതിയ പൂന്തെന്നൽ എന്ന സിനിമയുടെ റീമേക്ക് ആയ ‘പൂവിഴി വാസലിലെ” എന്ന സിനിമയിലും സുജിത അഭിനയിച്ചിട്ടുണ്ട്.

പ്രായപൂർത്തിയായ ശേഷം സുജിത തമിഴിൽ 1999 ൽ അഭിനയിച്ച പടം ‘വാലി’ ആണ്. ഭർത്താവ് ധനുഷ് നിർമ്മാതാവാണ്. ദക്ഷിണേന്ത്യൻ സിനിമകളിൽ മാത്രമല്ല ഹിന്ദിയിലും അഭിനയിക്കാൻ സുജിതക്ക് സാധിച്ചു. മലയാളത്തിൽ നിരവധി ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിക്കയുണ്ടായി. പൂവിനു പുതിയ പൂന്തെന്നൽ എന്ന മമ്മുട്ടി സിനിമയിലെ ഊമയായ ആൺകുട്ടിയായി വേഷം ചെയ്താണ് മലയാള സിനിമയിൽ ആദ്യമായി സുജിത രംഗപ്രവേശം ചെയ്യുന്നത്. ഈ വേഷത്തിനു സുജിതക്ക് നിരവധി അവാർഡുകളും പ്രശംസാപത്രങ്ങളും ലഭിച്ചിരുന്നു. നിർമ്മാതാവ് ധനുഷ് ആണ് സുജിതയുടെ ഭർത്താവ്. രണ്ടുപേരും തമിഴ്‌നാട്ടിലാണ് സ്ഥിരതാമസം. ഇരുവർക്കും ഒരു മകനാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മലയാളത്തിൽ‌ അഭിനയിക്കുന്നില്ലെങ്കിലും മറ്റ് ഭാഷകളിൽ സജീവമാണ്. വർഷങ്ങള് പിന്നിട്ടിട്ടും താരത്തിന് ഒരു മാറ്റവും വന്നിട്ടില്ല. . തനി നാടൻ ലുക്കിലുള്ള ചിത്രങ്ങളാണ് താരം അധികവും പങ്കുവെക്കുന്നത്.

തമിഴകത്തുനിന്നും ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാന്ത്വനത്തിന്റെ തമിഴ് പതിപ്പായ പാണ്ഡ്യൻ സ്റ്റോർസിൽ ധനലക്ഷ്മിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുജിതയാണ്. മലയാള റീമേക്കിൽ ചിപ്പിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പിന്തുണയുമായി മുന്നേറുകയാണ് പരമ്പര. സുജിതയുടെ അഭിനയ ജീവിതത്തിന് ശക്തമായ പിന്തുണയാണ് കുടുംബം നൽകുന്നത്. ഭർത്താവും മകനുമെല്ലാം സുജിതയ്ക്ക് കൂട്ടിനുണ്ട്. സാരിയിൽ നാടൻ വേഷത്തിലുള്ള കഥാപാത്രങ്ങളെയാണ് താരം ഇപ്പോഴും അവതരിപ്പിച്ച് വരുന്നത്. ഇൻസ്റ്റഗ്രാമിൽ സജീവമായ സുജിത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കുടുംബസമേതമായുള്ള ചിത്രങ്ങളും ഇടയ്ക്ക് താരം പോസ്റ്റ് ചെയ്തിരുന്നു.