സെനറ്റ് ഹാളിന് അടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോയാണ് മര്‍ദ്ദിച്ചത്, ജീവിക്കാന്‍ വഴിയില്ല, ആത്മഹത്യ ചെയ്യുമെന്ന് ഷാജി പറഞ്ഞിരുന്നു

കൊച്ചി. കേരള സര്‍വകലാശാല യുവജനോത്സവത്തിലെ മാര്‍ഗം കളിയുമായി ബന്ധപ്പെട്ട കോഴക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. വിധി കര്‍ത്താവിനെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതായി കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റ് സൂരജ് എന്നിവര്‍ പറഞ്ഞു. വിധികര്‍ത്താവായ പിഎന്‍ ഷാജിയ്ക്കാണ് മര്‍ദ്ദനമേറ്റത്.

ഷാജി കഴിഞ്ഞ ദിവസം കണ്ണൂരിലെ വീട്ടില്‍വെച്ച ആത്മഹത്യ ചെയ്തിരുന്നു. ഷാജിയെ സെനറ്റ് ഹാളിന് സമീപത്തെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. ക്രിക്കറ്റ് ബാറ്റ്, ഹോക്കി സ്റ്റിക് പോലുള്ള വസ്തുക്കള്‍ മുറിയിലുണ്ടായിരുന്നു. തന്നെ ആവശ്യമില്ലാത്ത പ്രശ്‌നത്തില്‍ കുരുക്കരുതെന്നും ജീവിക്കാന്‍ വഴിയില്ല ആത്മഹത്യ ചെയ്യുമെനവ്‌ന് ഷാജി പറഞ്ഞിരുന്നു.

എന്നാല്‍ നി എന്തെങ്കിലും പോയി കാണിക്ക് എന്നാണ് മര്‍ദ്ദിച്ചവര്‍ പറഞ്ഞത്. എസ്എഫ്‌ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്യത്തിലായിരുന്നു മര്‍ദനം. എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസിനെ സമീപിക്കുമെന്ന് നൃത്തപരിശീലകര്‍ വ്യക്തമാക്കി.