ഗവിയില്‍ കനത്തമഴ, മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

പത്തനംതിട്ട. ഗവിയില്‍ കനത്തമഴയില്‍ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടല്‍. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. പിന്നീട് രണ്ട് ഷട്ടറുകള്‍ അടച്ചതായിട്ടാണ് വിവരം. അതേസമയം കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ മരം വീണതിനാല്‍ ഗവിയിലേക്കുള്ള ഗതാഗതം നാളെ രാവിലെ ഉണ്ടാകില്ല.

അതേസമയം മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് അണക്കെട്ട് തുറന്നതിനാല്‍ കക്കാട്ടാറിലും പമ്പാ നദിയിലും ജലനിരപ്പ് ഉയരും. ആങ്ങാമൂഴി, സീതത്തോട് എന്നി സ്ഥലങ്ങളില്‍ ജനനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.