പർദയിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്താൻ ശ്രമം, മൂന്ന് പേർ അറസ്റ്റിൽ

സോപോർ : പർദയ്ക്കുള്ളിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്താൻ ശ്രമിച്ച സ്ത്രീകളടക്കം മൂന്ന് പേരെ പോലീസ് പിടികൂടി. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിൽ നിന്നുമാണ് മയക്കുമരുന്ന് കടത്തുകാർ പോലീസിന്റെ വലയിലായത്. പോലീസ് തിരിച്ചറിഞ്ഞെന്ന് മനസിലാക്കി സംഘം ഓടി രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.

സംഭവത്തിൽ ഗണ്ഡൂ തഹസിൽ താമസക്കാരനായ നൂർ മുഹമ്മദ് ഗോജറിന്റെ മകൻ അബ്ദുൾ ലത്തീഫ് ഗോജർ, സിദ്ര ബൈപാസ് ജമ്മുവിലെ മീർ ഹുസൈന്റെ മകൾ പർവീൺ കൗൺസർ, അഖർവാനി വുലുത്ര റാഫിയാബാദിലെ മുഹമ്മദ് അക്ബർ ഖാന്റെ മകൾ ഷബ്നം ബീഗം എന്നിവരാണ് അറസ്റ്റിലായത്.

മയക്കുമരുന്നുമായി വന്ന ഇവരെ സംഗ്രാമ ചൗക്കിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. രിശോധനയിൽ പർദയിൽ ഒളിപ്പിച്ച നിലയിൽ സ്ത്രീകളിൽ നിന്ന് ഹെറോയിൻ കണ്ടെടുത്തു . സമീപത്തെ ഗ്രാമവാസികൾ ഇവരെക്കുറിച്ച് പോലീസിന് രഹസ്യവിവരം നൽകുകയായിരുന്നു. പ്രദേശത്ത് സംഘം വ്യാപകമായി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നു.