മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തും, സത്യപ്രതിജ്ഞ വ്യാഴാഴ്ച എന്ന് വിവരം

ബെംഗളൂരു. കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ആരംഭിച്ചു. എഐസിസി നിയോഗിച്ച മൂന്ന് നിരീക്ഷകര്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തും. സിദ്ധരായ്യയ്ക്കാണ് സാധ്യതയെങ്കിലും ഡികെ ശിവകുമാര്‍ വിഭാഗം വിട്ടുകൊടുക്കുവാന്‍ തയ്യരാല്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിന് ചുമതലപ്പെടുത്തും.

ഇതിനായി നിയമസഭാ കക്ഷിയോഗം പ്രമേയം പാസാക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി. അതേസമയം വ്യാഴാഴ്ച സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് വിവരം. സത്യപ്രതിജ്ഞ പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.