നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കാനാവില്ല,രണ്ട് മന്ത്രിമാരും നാല് എം.എല്‍.എമാരും വിചാരണ നേരിടണം

കൊ​ച്ചി: നി​യ​മ​സ​ഭാ ക​യ്യാ​ങ്ക​ളി കേ​സ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. മന്ത്രി ഇ. പി ജയരാജന്‍, കെടി ജലീല്‍ അടക്കമുള്ള ആറ് എം.എല്‍.എമാര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. രണ്ട് ലക്ഷം രൂപയുടെ പൊതു മുതല്‍ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അന്നത്തെ എം.എല്‍.എമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

കേ​സ് നി​ല​നി​ല്‍​ക്കു​മെ​ന്നും പ്ര​തി​ക​ള്‍ തു​ട​ര്‍​വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും സിം​ഗി​ള്‍ ബ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. കേ​സ് പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. സി​ജെ​എം കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. 2015 ല്‍ കെ.എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയിലാണ് സഭയില്‍ കയ്യാങ്കളിയും സംഘര്‍ഷവും അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് ആറ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു എം.എല്‍.എമാരുടെ പ്രതിഷേധം. പ്രതിഷേധം കയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങിയിരുന്നു. തുടര്‍ന്ന് രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ശിവന്‍കുട്ടിക്കു പുറമേ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതിസ്ഥാനത്ത്.