സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയിൽ

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തനിക്കെതിരെയുള്ളത് തെറ്റായ ആരോപണങ്ങള്‍ മാത്രമാണെന്നും, അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുന്നതായും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജിയില്‍ രണ്ടാഴ്ച്ച മുന്‍പ് സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു.

പെരുമ്പാവൂര്‍ സ്വദേശിയുടെ പരാതിയിന്മേല്‍ ക്രൈംബ്രാഞ്ച് സണ്ണി ലിയോണിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങിച്ച് വഞ്ചിച്ചുവെന്നാണ് കേസ്. ഈ കേസിലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ അടക്കമുള്ള മൂന്നു പേരും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത. കൂടാതെ സംഘാടകരുടെ ഭാഗത്ത് നിന്നുമാണ് വീഴ്ച്ചയുണ്ടായതെന്ന് സണ്ണി ലിയോണ്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.