പാകിസ്താനില്‍ ഹിന്ദു ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി

ഇസ്ലാമാബാദ്. പാകിസ്താനില്‍ ഹിന്ദു ഡോക്ടറെ വെടിവെച്ച് കൊലപ്പെടുത്തി. സിന്ധ് പ്രവശ്യയിലാണ് സംഭവം. നേത്ര രോഗ വിദഗ്ദനായ ബിര്‍ബാല്‍ ജെനാനിയാണ് കൊല്ലപ്പെട്ടത്. സഹ ഡോക്ടര്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. കൂടെ ഉണ്ടായിരുന്നു മറ്റൊരു ഡോക്ടര്‍ക്കും വെടിയേറ്റു. എന്നാല്‍ ആക്രമണത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.

ബിര്‍ബാലിനൊപ്പം സഞ്ചരിച്ച ഡോക്ടര്‍ക്കും ആക്രമണത്തില്‍ വെടിയേറ്റു. ഇയാളുടെ നില ഗുരുതരമാണ്. അതേസമയം റംസാന്‍ ആചരിക്കാത്ത ഹിന്ദുക്കള്‍ക്ക് നേരെ പാക്കിസ്ഥാനലില്‍ വലിയ ആക്രമണമാണ് നടക്കുന്നത്. ഹിന്ദുക്കളുടെ കടകള്‍ അടപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.