ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തലത്തിലാണ് നടപടി.

തട്ടിപ്പ് കണ്ടെത്തുന്നവരെ പോക്‌സോ കേസില്‍ കുടുക്കുകയാണ് ശ്രുതി ചന്ദ്രശേഖരന്റെ രീതി. 60 കാരനായ ബന്ധുവിനെയും പൊലീസ് ഉദ്യോഗസ്ഥനെയും അടക്കം ഇതേ രീതിയിൽ പോക്‌സോ കേസില്‍ കുടുക്കിയിട്ടുണ്ട്. ബന്ധുവിന് പിന്നീട് ഹൈക്കോടതിയിൽ നിന്നാണ് ജാമ്യം ലഭിച്ചത്. യുവതിയുടെ കെണിയിൽ അകപ്പെട്ട പൊലീസുകാരനെതിരെ സ്ത്രീപീഡനത്തിനാണ് പരാതി നല്‍കിയത്.

മക്കൾക്ക് യുവതി വിദ്യാഭ്യാസം നിഷേധിക്കുന്നതായും കമ്മീഷന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈ അധ്യയന വര്‍ഷം രണ്ട് മക്കളേയും കാസര്‍കോട് നഗരത്തിലെ സ്‌കൂളില്‍ ചേർത്തെങ്കിലും ആകെ മൂന്ന് ദിവസമാണ് ഇവര്‍ ക്ലാസിലെത്തിയത്. ഇതിന് കുറിച്ച് അന്വേഷിക്കുമ്പോൾ കൃത്യമായ മറുപടി ഇല്ലെന്ന് അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. കോട്ടയത്തും സമാന തട്ടിപ്പ് നടത്തിയ പ്രതി നിലവിൽ ഒളിവിലാണ്.