യുവാവിന്റെ പരാതിയില്‍ ഹോട്ടല്‍ അടപ്പിച്ചു, ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമ കോടതിയില്‍

മലപ്പുറം. ഭക്ഷണത്തില്‍ പുഴുവിനെ ലഭിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ച യുവാവിനോട് ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹോട്ടലുടമ. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വളാഞ്ചേരി സ്വദേശി വി ജിഷാഗിനെതിരെയാണ് ഉടമ നഷ്ടപരിഹാം ആവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കിയത്. കുടുംബത്തോടൊപ്പം കോട്ടക്കലിലെ സാങ്കോസ് റെസ്‌റ്റോറന്റില്‍ നിന്നും ഭക്ഷം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

തുടര്‍ന്ന് ഭക്ഷണത്തില്‍ നിന്നും പുഴുവിനെ ലഭിച്ചു. തുടര്‍ന്ന് സംഭവം ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചെങ്കിലും ഇവിടെ ഇങ്ങനെയാണ് വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്നായിരുന്നു മറുപടിയെന്ന് ജിഷാദ് പറയുന്നു. തുടര്‍ന്ന് ഭക്ഷണത്തിന്റെ ബില്ലും ഭക്ഷണം പാഴ്‌സലായും വാങ്ങി യുവാവ് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ 7500 രൂപ പിഴ ഉടമ അടയ്‌ക്കേണ്ടി വന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ എത്തി സാമ്പിള്‍ ശേഖരിച്ചത്.

അതുവരെ ഭക്ഷണം ഫ്രീസറില്‍ സൂക്ഷിച്ചു. ഇത്രയും ദിവസം ഭക്ഷണം ഫ്രീസറില്‍ സൂക്ഷിച്ചതിനാല്‍ ഒന്നും കണ്ടെത്തുവാന്‍ സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ ഹോട്ടല്‍ ഉടമ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ ഇയാള്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ജിഷാദ് ആരോപിക്കുന്നു. തുടര്‍ന്ന് വക്കീല്‍ നോട്ടീസ് ലഭിച്ചു.