എന്റെ മോൾ അങ്ങയുടെ അടുത്ത് നിന്നപ്പോൾ അമ്മയായ എനിക്ക് എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വം തോന്നി, കുറിപ്പുമായി വീട്ടമ്മ

നടനും ബിജെപി താരവുമായ സുരേഷ് ​ഗോപി സ്വന്തം മകളെ വാത്സല്യത്തോടെ ചേർത്ത് നിർത്തിയതിന്റെ സന്തോഷ് പങ്കിട്ട് ധന്യ രാമചന്ദ്രൻ എന്ന യുവതി പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. എന്റെ മോൾ അങ്ങയുടെ അടുത്ത് നിന്നപ്പോൾ അമ്മയായ എനിക്ക്എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വം തോന്നി. അതുപോലെ ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും കുട്ടികൾക്കും എല്ലാം അങ്ങയുടെ കരുതലും സ്നേഹവും വേണം. അവരുടെ ഏട്ടനായും അച്ഛനായും സഹോദരനായും എല്ലാം.. സമൂഹത്തിന് നന്മ ചെയ്യുന്ന അങ്ങയുടെ നല്ല മനസ്സിനെ തിരിച്ചറിയുവാൻ ഇനിയെങ്കിലും ജനസമൂഹത്തിന് കേരള ജനതയ്‌ക്ക് കഴിയട്ടെ എന്ന് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….

ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം. ഒരു അച്ഛനെപ്പോലെ എന്റെ മോളെ അടുപ്പിച്ചു നിർത്തി ഭാവി ജീവിതത്തില് വിദ്യാഭ്യാസ പരമായ കാര്യങ്ങളുടെ നന്മ പറഞ്ഞു നൽകി. അതിനുവേണ്ട മാർഗ്ഗ നിർദ്ദേശം നൽകിയ അങ്ങയുടെ സന്മനസ്സിന് നന്ദി..

എന്റെ മോൾ അങ്ങയുടെ അടുത്ത് നിന്നപ്പോൾ അമ്മയായ എനിക്ക്എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വം തോന്നി. അതുപോലെ ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും കുട്ടികൾക്കും എല്ലാം അങ്ങയുടെ കരുതലും സ്നേഹവും വേണം. അവരുടെ ഏട്ടനായും അച്ഛനായും സഹോദരനായും എല്ലാം.. സമൂഹത്തിന് നന്മ ചെയ്യുന്ന അങ്ങയുടെ നല്ല മനസ്സിനെ തിരിച്ചറിയുവാൻ ഇനിയെങ്കിലും ജനസമൂഹത്തിന് കേരള ജനതയ്‌ക്ക് കഴിയട്ടെ.. എന്ന് വിശ്വാസം ഒന്നും എനിക്കില്ല.

നല്ലത് ചിന്തിക്കുവാനും നല്ലത് പ്രവർത്തിക്കുവാനും നല്ലത് പറഞ്ഞു നൽകുവാനും ഉള്ള സംസ്കാരം നമുക്ക് കിട്ടണമെന്നുണ്ടെങ്കിൽ നല്ല അച്ഛനും അമ്മയ്‌ക്കും പിറക്കണം. രാഷ്‌ട്രീയകക്ഷി ഭേദമില്ലാതെ എന്റെ സുഹൃത്തുക്കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങളെല്ലാവരും രാഷ്‌ട്രീയ നോക്കാതെ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം എനിക്ക് നിങ്ങൾ സപ്പോർട്ട് നൽകുന്നുണ്ട് അതിനെല്ലാം നന്ദി പക്ഷേ യാഥാർത്ഥ്യം പറയുമ്പോൾ വിഷമം തോന്നരുത് അനേകായിരം ജനങ്ങൾ സുരേഷ് ഗോപി എന്ന നന്മ നിറഞ്ഞ മനുഷ്യന്റെ നന്മകൾ കൊണ്ട് സഹായം കൊണ്ട് ജീവിക്കുന്നുണ്ട് .
രാഷ്‌ട്രീയം നോക്കാതെ ജാതിമതഭേദമില്ലാതെ സഹായത്തിന് അർഹമായ ആളുകളെ സഹായിക്കുന്നുണ്ട്.അവർക്ക് കിട്ടുന്ന സഹായം ഇല്ലാതാക്കരുത് . ശ്രീ സുരേഷ് ഗോപി എന്ന മഹാനടനെ വാക്കുകൾ കൊണ്ട് അപകീർത്തിപ്പെടുത്തുവാൻ നോക്കുന്ന ആരായാലും ഒന്നോർക്കുക അദ്ദേഹത്തെ അല്ല നിങ്ങൾ അപകീർത്തിപ്പെടുത്തുന്നത് അദ്ദേഹം മൂലം സഹായം ലഭിക്കുന്ന പാവപ്പെട്ട നമ്മുടെ ജന വിഭാഗത്തെയാണ്. രാഷ്‌ട്രീയം മാറ്റി നിർത്തി നല്ലത് ചിന്തിക്കൂ നല്ലത് പ്രവർത്തിക്കുക ജനസമൂഹത്തിന് വേണ്ടി നന്മ ചെയ്യൂ