ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം, സംഭവം കൊൽക്കത്തയിൽ, ആളുകൾ കുടുങ്ങിക്കിടക്കുന്നു

കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. തീ അണയ്ക്കാന്‍ നിരവധി ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കൊല്‍ക്കത്തയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അക്രോപോളിസ് ഷോപ്പിംഗ് മാളിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

കസ്ബ ഏരിയയിലെ മാളില്‍ ഉച്ചയ്ക്ക് 12.15 ഓടെയാണ് തീപിടുത്തമുണ്ടായത്. മാളിനുള്ളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, തീപിടിത്തത്തെ തുടര്‍ന്ന് ആളുകള്‍ മാളില്‍ നിന്ന് പുറത്തേക്ക് ഓടുന്നത് നിരവധി വീഡിയോകളില്‍ കാണാം.