കോളേജ് വിദ്യാർഥികൾക്കായി പ്രീ മാരിറ്റൽ കൗൺസിലിങ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്. കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് നല്‍കുന്നത് സംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വിവാഹമോചനവും വിവാഹേതര ബന്ധങ്ങളും കൂടിവരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍തികള്‍ക്കായി കൗണ്‍സിലിങ് നല്‍കുന്നത്.

എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് കോളേജിലെ അധ്യാപകനായ വര്‍ഗീസ് മാത്യു നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കമ്മീഷന്‍ പറഞ്ഞു.

വിവാഹബന്ധങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നതും വിവാഹ ബന്ധങ്ങള്‍ പെട്ടെന്ന് ശിഥിലമാകുന്നതും ആശങ്കാജനകമാണ്. കുടുംബ കോടതികളുടെ വ്യവഹാരങ്ങള്‍ വര്‍ദ്ധിക്കുന്നതും കൂടുതല്‍ കുടുംബ കോടതികള്‍ക്കായുള്ള ആവശ്യം ഉയരുന്നതായും കോടതി പറഞ്ഞു.