കാസര്‍കോട് ഭര്‍ത്താവ് മെഡിക്കല്‍ ഷോപ്പില്‍വച്ച് ഭാര്യയെ തീകൊളുത്തി

കാസര്‍കോട്. മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന ഭാര്യയെ ഭര്‍ത്താവ് ഷോപ്പില്‍വെച്ച് തീകൊളുത്തി. ചെറുവത്തൂര്‍ സ്വദേശി ബിനിഷയെയാണ് ഭര്‍ത്താവായ പ്രദീപന്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ബിനിഷയ്ക്ക് സാരമായ പൊള്ളലേറ്റു. ശിനിയാഴ്ച ഉച്ചയോടെയാണ് ആക്രമണം.

കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും അകന്നാണ് താമസിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ കാരണമാണ് ഭാര്യയെ ഇയാള്‍ ആക്രമിച്ചതെന്നാണ് വിവരം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച ഉച്ചയോടെ മെഡിക്കല്‍ ഷോപ്പിലെത്തിയ പ്രതി ബിനീഷയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. അതിന് ശേഷമാണ് കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ബിനിഷയുടെ ദേഹത്ത് ഒഴിച്ച് പ്രതി തീകൊളുത്തിയത്. കടയിലെ ചില വസ്തുക്കളും കത്തി നശിച്ചു.