രാ​ജ്യ​ത്ത് 46 ല​ക്ഷം കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യെ​ന്ന് ഐ​സി​എം​ആ​ര്‍

രാ​ജ്യ​ത്ത് 46 ല​ക്ഷം കോ​വി​ഡ് സാ​ന്പി​ള്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യെ​ന്ന് ഐ​സി​എം​ആ​ര്‍. 46,66,386 സാ​ന്പി​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം രാ​ജ്യ​ത്ത് ന​ട​ത്തി​യ​ത്. 24 മ​ണി​ക്കൂ​റി​നി​ടെ പ​രി​ശോ​ധി​ച്ച​ത് 1,42,069 സാ​ന്പി​ളു​ക​ളാ​ണെ​ന്നും ഐ​സി​എം​ആ​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട​ര ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം 2,46,628 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച മാ​ത്രം 9,887 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 287 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ 6,929 ആ​യി ഉ​യ​ര്‍​ന്നു.

രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്. ഇ​വി​ടെ ശ​നി​യാ​ഴ്ച 2,739 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 82,968 ആ​യി. ഇ​വി‌​ടെ 2,969 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.