തനിക്ക് ശിക്ഷ കിട്ടണമെങ്കില്‍ കിട്ടട്ടെ, കുഞ്ഞിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരിച്ചു കിട്ടിയതില്‍ എല്ലാവരോടും നന്ദി

കൊല്ലം. മകളെ തട്ടിക്കൊണ്ട് പോയ കേസില്‍ തനിക്ക് ശിക്ഷ ലഭിക്കുന്നെങ്കില്‍ കിട്ടട്ടെ എന്ന് കുട്ടിയുടെ പിതാവ്. താന്‍ പത്തനംതിട്ട സ്വകാര്യ ആശുപുത്രിയില്‍ മൂന്ന് വര്‍ഷമായി ജോലി ചെയ്യുന്നു. താനും ഭാര്യയും സ്റ്റാഫ് നഴ്‌സായിട്ടാണ് ജോലി ചെയ്യുന്നത്. സംഭവം നടക്കുമ്പോള്‍ തങ്ങള്‍ രണ്ട് പേരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും കുട്ടിയുടെ പിതാവ്.

അതേസമയം കുട്ടിയെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരിച്ചു കിട്ടിയതില്‍ നന്ദിയുണ്ടെന്നും പിതാവ് പ്രതികരിച്ചു. അന്വേഷണത്തോട് സഹകരിച്ചു. പോലീസ് വിളിച്ച എല്ലാ സ്ഥലത്തും പോയി. അന്വേഷണം നല്ലരീതിയിലാണ് നടക്കുന്നത്. അതേസമയം പത്തനംതിട്ട ജില്ലയില്‍ തനിക്ക് ഫ്‌ലാറ്റുണ്ടെന്ന വാര്‍ത്ത വ്യാജമാണെന്നും കുട്ടുയുടെ പിതാവ് പറഞ്ഞു.

പത്ത് വര്‍ഷമായി ജോലി ചെയ്യുന്ന ആശുപത്രി അനുവധിച്ച ക്വാര്‍ട്ടേഴ്‌സാണത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയരുന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും കുട്ടിയുടെ പിതാവ് പറയുന്നു.