ഝാർഖണ്ഡിൽ ചംപായ് സോറനെ ഗവർണർ സർക്കാർ രൂപികരണത്തിന് ഗവർണർ വിളിച്ചില്ല, എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റും

റാഞ്ചി. അഴിമതിക്കേസില്‍ ത്സാര്‍റണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിംറിനീക്കങ്ങള്‍. പുതിയ മുഖ്യമന്ത്രിയായി ജെഎംഎം മുന്നോട്ട് വെച്ച ചംപായ് സോറനെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ വിളിച്ചില്ല. അതേസമയം ഭരണ കക്ഷി എംഎംഎമാരെ സംസ്ഥാനത്ത് നിന്നും മാറ്റുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ഹൈദരാബാദിലേക്ക് എംഎല്‍എമാരെ മാറ്റുവനാണ് തീരുമാനം. ജെഎംഎമ്മും കോണ്‍ഗ്രസും എംഎല്‍എമാരെ മാറ്റും. എംഎല്‍എമാരെ ഹൈദരാബാരദില്‍ എത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ഝാര്‍ഖണ്ഡ് നിയമസഭയില്‍ 47 പേരുടെ പിന്തുണയുണ്ടെന്നാണ് ജെഎംഎം അവകാശപ്പെടുന്നത്. നിയമസഭയില്‍ 81 അംഗങ്ങളാണുള്ളത്.

ഹേമന്ത് സോറന്‍ രാജിവെച്ചതിന് പിന്നാലെ ചംപായ് സോറനെ നിയമസഭാ കക്ഷി നേതാവായി ജെഎംഎം തിരഞ്ഞെടുത്തിരുന്നു. പുതിയ സര്‍ക്കാരിന് അവകാശവാദം ഉന്നയിച്ച് ചാംപയ് സോറഖന്‍ ഗവര്‍ണറെ കണ്ടിരുന്നു.