ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം; പിന്നിൽ ഉത്തരേന്ത്യൻ സ്വദേശി എന്ന് സൂചന

കോഴിക്കോട്. ട്രെയിനില്‍ തീയിട്ട കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. സംഭവത്തില്‍ നോയിഡ സ്വദേശിയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പോലീസ് അന്വേഷണം നടത്തുന്നത്. ട്രാക്കില്‍ നിന്നും പോലീസ് കണ്ടെത്തിയ ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായിട്ടാണ് വിവരം. ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് സംഭവം.

പോലീസ് ട്രാക്കില്‍ നിന്നും കണ്ടെത്തിയ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണയാക വിവരങ്ങള്‍ ലഭിച്ചത്. ഫോണില്‍ സിംകാര്‍ഡുകള്‍ ഇല്ലായിരുന്നു. എന്നാല്‍ കണ്ടെത്തിയ ഫോണില്‍ മുമ്പ് ഉപയോഗിച്ച സിംകാര്‍ഡുകള്‍ പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്തരേന്ത്യന്‍ സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചത്.

അതേസമയം കേസില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപവത്കരിച്ചതായും. സംഭവത്തില്‍ പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായും ഡിജിപി അനില്‍കാന്ത് കണ്ണൂരില്‍ പ്രതികരിച്ചു.എഡിജിപി കെ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.