കോണ്‍ഗ്രസിന് ഇരുട്ടടി, വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

കോൺഗ്രസിന് കുരുക്കായി വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 2020-21, 2021-22 വർഷങ്ങളിലെ പിഴയും പലിശയും അടക്കണമെന്നാണ് പുതിയ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ടാണ് കോൺഗ്രസിന് രണ്ട് നോട്ടീസുകൾ ലഭിച്ചത്.

നേരത്തെ, ആദായ നികുതി വകുപ്പിന്‍റെ നാല് നോട്ടീസുകൾ കോൺഗ്രസിന് ലഭിച്ചിരുന്നു. ആകെ കണക്ക് പ്രകാരം 1,823 കോടി രൂപ അടക്കണമെന്നാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ആദായ നികുതി വകുപ്പിന്‍റെ നോട്ടീസിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് അറിയിച്ചു.

ആദായ നികുതി വകുപ്പ് നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാകും തിങ്കളാഴ്ച സുപ്രീംകോടതിയില്‍ കോൺഗ്രസ് ഹര്‍ജി നല്‍കുക. മുപ്പത് വര്‍ഷം മുന്‍പുള്ള നികുതി ഇപ്പോള്‍ ചോദിക്കുന്നത് ഹര്‍ജിയില്‍ ചോദ്യം ചെയ്യും.