പലസ്തീനിൽ ഹെൽപ്‌ലൈൻ തുറന്ന് കേന്ദ്രസർക്കാർ, ഏത് അടിയന്തര സാഹചര്യത്തിലും 24 മണിക്കൂറും ബന്ധപ്പെടാമെന്ന് എംബസി

ന്യൂ‍ഡൽഹി. ഹമാസ് – ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പലസ്തീനിൽ ഓഫിസ് തുറന്ന് ഇന്ത്യ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പലസ്തീനിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്. ഏത് അടിയന്തര സാഹചര്യത്തിലും 24 മണിക്കൂറും ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

‘‘നിലവിലെ സുരക്ഷാ സ്ഥിതിഗതികളുടെ സാഹചര്യത്തിൽ പലസ്തീനിലെ ഇന്ത്യക്കാർക്ക് നേരിട്ട് ബന്ധപ്പെടാൻ ഓഫിസ് പ്രവർത്തിക്കും. ഏത് അടിയന്തര സാഹചര്യത്തിലും 24 മണിക്കൂറും ബന്ധപ്പെടാം’’ – എംബസി അധികൃതർ അറിയിച്ചു.

ഹമാസ് ഇസ്രയേലിനെതിരെ ആരംഭിച്ച ആക്രമണത്തെത്തുടർന്ന് കടുത്ത പോരാട്ടമാണ് നടക്കുന്നത്. 3,600 പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ആയിരക്കണക്കിനാളുകൾക്കു പരുക്കേറ്റു.