യുഎസ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന വിമർശനവുമായി ഇന്ത്യ

യുഎസ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന വിമർശനവുമായി ഇന്ത്യ രം​ഗത്ത്. ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ അക്രമിക്കപ്പെടുന്നുവെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിനെതിരെയാണ് കടുത്ത ആക്ഷേപവുമായി ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ നേരത്തേയും യുഎസിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ട് തള്ളിക്കളഞ്ഞിട്ടുണ്ട്.

‘രാജ്യാന്തര മതസ്വാതന്ത്ര്യം സംബന്ധിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 2021ന്റെ റിപ്പോർട്ടിൽ മുതിർന്ന ഉദ്യോഗസ്ഥർ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രതികരണങ്ങൾ കാണാനിടയായി. രാജ്യാന്തര ബന്ധങ്ങളിൽ വോട്ടുബാങ്ക് രാഷ്ട്രീയം കലർത്തുന്നതിനെ നിർഭാഗ്യകരമെന്നേ പറയാനാകൂ. പക്ഷം പിടിച്ചുള്ള നിരീക്ഷണങ്ങളും വിവരങ്ങളും റിപ്പോർട്ടിൽനിന്ന് ഒഴിവാക്കണം’– കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.