സൽമാൻ റൂഷ്ദിയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ.

ന്യൂഡൽഹി. വിശ്വപ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. സൽമാൻ റൂഷ്ദി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ഡൽഹിയിൽ മാദ്ധ്യമങ്ങ ളോട് പറഞ്ഞു.

അക്രമത്തിനും ഭീകരവാദത്തിനും ഇന്ത്യ ഇപ്പോഴും എതിരാണ്. സൽമാൻ റൂഷ്ദിക്ക് നേരെയുണ്ടായ പൈശാചികമായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. അദ്ദേഹം എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു- അരിന്ദം ബാഗ്ചി പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 നാണ് സൽമാൻ റൂഷ്ദി ആക്രമിക്കപ്പെടുന്നത്. ന്യൂയോർക്കിലെ പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു ആക്രമണം. മതമൗലികവാദിയായ ഹാദി മേതർ അദ്ദേഹത്തെ കത്തി ഉപയോഗിച്ച്  കുത്തിപ്പരിക്കേൽപ്പിക്കുക യായിരുന്നു. ആക്രമണത്തിൽ റൂഷ്ദിയുടെ കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. അപകടനില തരണം ചെയ്ത റൂഷ്ദി ഇപ്പോഴും ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.