പട്ടിണിതാണ്ടി വന്നവന്‌ അതിന്റെ വേദന അറിയാം, ഈ ഭൂമി വികസ്വര- ദരിദ്ര രാജ്യങ്ങളുടെ കൂടിയാണ്‌, ലോക മുതലാളികളുടെ മുഖത്ത് നോക്കി മോദി

ജി 20 യിൽ പ്രധാനമന്ത്രി 20 രാജ്യങ്ങളുടേതല്ല, ലോകത്തേ 193 രാജ്യങ്ങളുടെയും കൈയ്യടികൾ നേടി. ഭാരതം നിലനില്ല്കുന്നത് തന്നെ ലോകത്തിന്റെ നന്മയ്ക്കാണ്‌. പ്രകാശം പരത്തുകയാണ്‌ ഭാരതം. ഇന്ത്യൻ ജി-20 പ്രസിഡൻസിയുടെ മുൻഗണനകളിൽ നമ്പർ വൺ ലോകത്തേ വികസ്വര പട്ടിണി രാജ്യങ്ങളേ സഹായിക്കുക എന്നതാണ്‌. ഈ ചർച്ചകൾ ഇന്ത്യ ജി 20യിൽ തുടങ്ങി വയ്ച്ചു. ഇനി ജി 20 അല്ല. ഭാരതവും നരേന്ദ്ര മോദിയും ജി 20 യെ ജി 21 വൺ ആക്കി മാറ്റി. ആഫ്രിക്കൻ യൂണിയന് ജി20 യിൽ സ്ഥിരാംഗത്വം നല്കി. എതിർപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ആരെയും മാറ്റി നിർത്തി നമുക്ക് പുതിയ ലോകം പണിയാൻ ആകില്ലെന്ന് തന്നെയായിരുന്നു നരേന്ദ്ര മോദിയുടെ ശക്തമായ നിലപാട്. ലോകത്തിന്റെ 80 % സമ്പത്ത് കൈവശം വയ്ക്കുന്ന 20 രാജ്യങ്ങളാണ്‌ ജി 20യിൽ. പട്ടിണിക്കാരും ദരിദ്ര രാജ്യങ്ങളും ഇല്ല. ലോകത്തേ അതിശക്തമായ 20 സംബദ് വ്യവസ്ഥ ഉള്ള രാജ്യങ്ങൾ.

ഇതിൽ ഗൾഫിൽ നിന്ന് സൗദി ഉണ്ട്. യൂറോപ്യൻ യൂണ്യൻ ഉണ്ട്. അമേരിക്കൻ മേഖലയും ഓസ്ട്രേലിയയും ഉണ്ട്. പിന്നെ എങ്ങിനെ ആഫ്രിക്കൻ ഭൂഖണ്ഢത്തേ മാറ്റി നിർത്താൻ ആകും. ഈ ചോദ്യം ഉന്നയിച്ച നരേന്ദ്ര മോദിയുടെ മുന്നിൽ ജി 20 രാജ്യങ്ങൾ വഴങ്ങി. തുടർന്ന് പ്രത്യേക ക്ഷണിതാവായി സദസിൽ ഉണ്ടായിരുന്ന ആഫ്രിക്കൻ യൂണിയന് ഈ ജ്20 മീറ്റീങ്ങിൽ തന്നെ സ്ഥിരാംഗ ഇരിപ്പിടം നല്കി. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ 20 രാജ്യങ്ങൾക്കൊപ്പം ആഫ്ഗ്രിക്കൻ യൂണ്യനു സജ്ജമാക്കിയ കസേരയിലേക്ക് ആഫ്രിക്കൻ യൂണിയൻഅസാലിയെ പ്രത്യേക ഇരിപ്പിടത്തിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നു.പിന്നാലെ ജി20 അദ്ധ്യക്ഷപദവി അലങ്കരിക്കുന്ന ഇന്ത്യ പ്രധാനമന്ത്രി അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഇതോടെ ചരിത്ര നിമിഷത്തിനാണ് ജി20 സാക്ഷ്യം വഹിച്ചത്.

പരസ്പര വിശ്വാസന്റെയും സഹകരണത്തിന്റെയും സമയമാണിത്. എല്ലാവരും ഒരുമിച്ച് നീങ്ങേണ്ട സമയമാണിത് അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാർക്കും ഒപ്പമാണ്, വികസനം എല്ലാവരിലേക്കുമെത്തണം എന്ന് അർത്ഥം വരുന്ന ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മന്ത്രം നമുക്ക് വെളിച്ചം പകരും. ഒന്നിച്ച് നിന്ന് ഭീകരവാദത്തേ നേരിടണം. അതിന്റെ അവസാന വേരുകളും അറുത്ത് മാറ്റണം എന്നും മോദി പറഞ്ഞു. സൈബർ സുരക്ഷ, ആരോഗ്യം, ഊർജ-ജല സുരക്ഷ തുടങ്ങി വിവിധ കാര്യങ്ങളിൽ കൃത്യമായ പരിഹാരം കണ്ടേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജി 20യിൽ രാജ്യ നേതാക്കളേ ഉപചാര പൂർവ്വം തന്നെ പ്രധാനമന്ത്രി ക്ഷണിച്ച് ഹസ്തദാനം ചെയ്തു. അടുത്ത സുഹൃത്തുക്കളായ ലോക നേതാക്കളേ നരേന്ദ്ര മോദി ആലിംഗനം ചെയ്തും സ്വീകരിച്ചു. ഉച്ചകോടിയിലെ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഭാരതം പുതിയ ലോക ക്രമം സൃഷ്ടിക്കും എന്ന് മോദി പറഞ്ഞു.60 ലധികം നഗരങ്ങളിലായി 200-ലധികം പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ഈ ഉച്ചകോടി ഇന്ത്യയിലെ ജനങ്ങളുടെ ജി-20 ആയി മാറിയെന്ന് പ്രധാനമന്ത്രി സമ്മേളനത്തിൽ പറഞ്ഞു. രണ്ട് ദിവസങ്ങളിലായി 15-ലധികം ഉഭയകക്ഷി യോഗങ്ങൾ മോദി നടത്തും. വെള്ളിയാഴ്ച അദ്ദേഹം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി.

ലോകത്തേ ഏറ്റവും വലിയ ജനസഖ്യ ഉള്ള രാജ്യത്തിനു ഐക്യ രാഷ്ട്ര സഭയിൽ സ്ഥിരാംഗത്വം വേണം എന്നും അതിന്റെ നടപടികൾ പൂർത്തിയാക്കണം എന്നും മോദി ബൈഡനുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു. ഇന്ത്യ ഇല്ലാത്ത ഐക്യ രാഷ്ട്ര സഭയുടെ രക്ഷാ സമിതി എങ്ങിനെ ലോകത്തേ നയിക്കും. ലോകത്തിലെ 18% ജനങ്ങൾ ഇവിടെയാണ്‌. ലോകത്തേ 5മത് സാമ്പത്തിക ശക്തിയും സൈനീക ശക്തിയും, ബഹിരാകാശ നിക്കങ്ങളിൽ ലോകത്ത് മുന്നിൽ, ജനാധിപത്യത്തിന്റെ മാതാവ്, ലോകത്തേ ഏറ്റവും വലിയ ഈ ജനാധിപത്യ രാജ്യത്തേ ജനങ്ങളേയും രാജ്യത്തേയും എങ്ങിനെ ഐക്യ രാഷ്ട്ര സഭക്ക് പുറത്ത് നിർത്താൻ ആകും എന്നതും ഇന്ത്യയുടെ ചോദ്യം ആയിരുന്നു

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല.ഇന്ത്യയുമായുള്ള കൊതികെറുവിൽ ആണ്‌ ചൈനാ പ്രസിഡന്റ് വരാത്തത്. എന്നാൽ റഷ്യ വിട്ട് നില്ക്കുന്നത് ഉക്രയിൻ യുദ്ധം ഈ ഉച്ചകോടിയിൽ ചർച്ച ആകുന്നതിനാലാണ്‌.