കാനഡക്കാർ ഇന്ത്യയിലേക്ക് വരണ്ട, വിസ നിരോധിച്ച് ഇന്ത്യ

കാനഡയോട് കലിപ്പിച്ച് മോദി. ഇനി കാനഡക്കാർക്ക് ഇന്ത്യയിലേക്ക് വിസ ഇല്ലെന്നും ഇന്ത്യയിൽ കടന്ന് പോകരുതെന്നും കടുത്ത നിർദ്ദേശം. ഇന്ത്യയിലോട്ട് വരുന്ന എല്ലാ ക്യാനഡ വിസ ആപ്ലിക്കേഷൻ പ്രോസസിംഗ് നിർത്തി വച്ച് കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ഇതോടെ ഇനി കാനഡക്കാർ ഇന്ത്യയിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ കടന്ന് പോകരുത്. ഇന്ത്യയിലെ പൗരന്മാർ കാനഡയ്ക്ക് പോകുന്നതിനും ജാഗ്രത ഇറക്കി. കാനഡ യാത്ര സുരക്ഷിതം അല്ലെന്നും ഭീകരവാദവും മരണകാരണവും വരെ ആകാവുന്ന പ്രദേശമാണ്‌ എന്നും മുന്നറിയിപ്പ് ഇറക്കി

കാനഡയിലെ കൊടുംഭീകരന്മാർ ഇപ്പോൾ 2പേരാണ്‌ കൊല്ലപ്പെട്ടത്. 2യും സർജിക്കൽ സ്ട്രൈക്ക്. ഇന്ത്യക്കെതിരെ ഭീകര പ്രവർത്തനം നടത്തിയ ഡസൻ കണക്കിനു കാനഡയിലെ സിഖ് ഭീകരന്മാരിൽ 2 പേർ വെടിവയ്പ്പിൽ കൊല്ല്ലപ്പെടുകയായിരുന്നു. അഞ്ജാതരാണ്‌ ഇവരെ വധിച്ചത്. ഇന്ത്യയുടെ മിലിട്ടറി ഏജൻസി റോയാണ്‌ ഇത് ചെയ്തത് എന്ന് കനേഡിയൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. എന്നാൽ 10500 കിലോമീറ്റർ അപ്പുറത്ത് പോയി മറ്റൊരു രാജ്യത്തിന്റെ മണ്ണിൽ ഇറങ്ങി ഇന്ത്യ കരയുദ്ധം ചെയ്യുമോ? 10500 കിലോമീറ്റർ അപ്പുറത്ത് സർജിക്കൽ സ്ട്രൈക്ക് നടത്തുമോ? എല്ലാം നരേന്ദ്ര മോദിക്കേ അറിയൂ.

ഇപ്പോൾ കാനഡയ്ക്ക് അടുത്ത പ്രഹരവും നല്കി ഇന്ത്യയിലേക്കുള്ള വിവ നിർത്തി വയ്ച്ചു. ഇതിന്റെ ഒരു മറുവശം ഉണ്ട്. കാനഡയിൽ ലക്ഷ കണക്കിനു പ്രവാസികൾ ഉണ്ട്. എന്നാൽ അവർക്ക് ഇന്ത്യയിൽ വന്ന് തിരികെയും പോകാം. അവർക്ക് ഇന്ത്യൻ പാസ്പോർട്ടും ഒ സി ഐ കാർഡും ഉള്ളതിനാൽ കാനഡയിലെ ഇന്ത്യൻ വംശജർക്കും കാനദ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർക്കും രാജ്യത്ത് വന്ന് പോകാം. എന്നാൽ കാനഡക്കാർക്ക് വരാൻ പാടില്ല

ഇനി കാനഡ ഇന്ത്യയിൽ നിന്നും ഉള്ള വിസ പ്രോസസ് റദ്ദ് ചെയ്യുമോ..അതിനും സാധ്യത ഉണ്ട്. ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ലക്ഷ കണക്കിനു മലയാളികൾ ആണ്‌ കാനഡയിലേക്ക് ജോലിക്ക് പോകുന്നത്. കാനഡയിലേക്കുള്ള യാത്ര ഇപ്പോൾ പ്രതിസന്ധിയിലായി. ഇനി കാനഡയിലേക്ക് ഇന്ത്യക്കാർക്ക് വിസ നടപടികളും ആശങ്കയിലായി. എന്നാൽ ഇന്ത്യ എന്ന രാജ്യത്തേ വിഭജിച്ച് പഞ്ചാബ് ഉണ്ടാക്കാൻ കാനഡ നടത്തുന്ന നീക്കമാണ്‌ ഇന്ത്യ സർക്കാരിനു നേരിടേണ്ടത്. ആദ്യം രാജ്യവും ജനങ്ങളും സുരക്ഷിതരാക്കുക. എന്നിട്ട് മതി ജോലിയും യാത്രയും. ഖലിസ്ഥാൻ ഭീകരവാദം ഖലിസ്ഥാൻ രാജ്യത്തിനാണ്‌. പഞ്ചാബിനെ വിഭജിച്ച് ഖലിസ്ഥാൻ രാജ്യം ആക്കുക. ഇതിനായി യുദ്ധം ചെയ്യുക. ഇത് അംഗീകരിക്കണോ അതോ അതിനെ തടയണോ..കാനഡയിൽ ഇരുന്ന് ഇന്ത്യയേ വിഭജിക്കുന്ന ഭീകരവാദത്തിന്റെ സകല മൊഡ്യൂളുകളും തകർത്തിട്ടേ ഇന്ത്യ ഈ യുദ്ധം നിർത്തൂ. സമീപ കാപത്ത് ഒന്നും കാണാത്ത രൂക്ഷമായ നതന്ത്ര യുദ്ധമാണിപ്പോൾ..

സിഖ് കൊടും ഭീകരൻ ഖാലിസ്ഥാനി സുഖ ദുനെകെ കാനഡയിൽ വധിച്ചതിനു തൊട്ട് പിന്നലെയാണ്‌ ഇന്ത്യയുടെ നറ്റപടി.ഈ മാസം ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ സംഭാഷണത്തിന് ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഇതിനകം തന്നെ പിരിമുറുക്കത്തിലായിരുന്നു.കാനദ പ്രധാനമന്ത്രിയേ നരേന്ദ്ര മോദി ശാസിച്ചത് ലോക മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

ഇതിനിടെ ഇന്ത്യാ സർക്കാർ ഇന്ത്യൻ പൗരന്മാർക്കായി ഇറക്കിയ അറിയിപ്പ് ഇങ്ങിനെ…കാനഡയിൽ വർദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും രാഷ്ട്രീയമായി അംഗീകരിക്കപ്പെട്ട വിദ്വേഷ കുറ്റകൃത്യങ്ങളും ക്രിമിനൽ അക്രമങ്ങളും കണക്കിലെടുത്ത്, അവിടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും യാത്രയെക്കുറിച്ച് ആലോചിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അതേ സമയം കാനഡയിലെ ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിർക്കുന്ന നയതന്ത്രജ്ഞരും ഇന്ത്യൻ സമൂഹത്തിലെ വിഭാഗങ്ങളും അതീവ ജാഗ്രത പാലിക്കണം.ഇത്തരം സംഭവങ്ങൾ കണ്ട കാനഡയിലെ പ്രദേശങ്ങളിലേക്കും സാധ്യതയുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. സുരക്ഷിത യാത്രക്ക് പറ്റിയ രാജ്യമല്ല കാനദ എന്നും ഇന്ത്യ ഓർമ്മപ്പെടുത്തി.