ന്യൂ ജെൻ ആയി ഇന്ത്യൻ റെയിൽവേ.

ന്യൂ ജെൻ ആയി ഇന്ത്യൻ റെയിൽവേ.ട്രെയിനുകളെ പറ്റിയുള്ള എല്ലാ വിവരങ്ങൾക്കും ഇനി ഒറ്റ മെസേജ്.

ന്യൂ ജെൻ ആയി ഇന്ത്യൻ റെയിൽവേ : ട്രെയിനുകളെ പറ്റിയുള്ള എല്ലാ വിവരങ്ങൾക്കും ഇനി ഒറ്റ മെസേജ്.ട്രെയിന്‍ വിവരങ്ങള്‍ ഇനി വാട്‌സ്‌ആപ്പിലും. നിലവിലുള്ള മറ്റു ആപുകൾക്ക്ക് തിരിച്ചടിയാണ് സർക്കാരിന്റെ ഈ നീക്കം.മെയ്ക്ക് മൈ ട്രിപ്പുമായി സഹകരിച്ചാണ് ഇന്ത്യന്‍ റെയിവെയുടെ പുതിയ സംരംഭം ആരംഭിക്കുന്നത്. ട്രെയിന്‍ സമയവും, നിലവില്‍ ഏത് സ്റ്റേഷനിലാണ് ട്രെയിന്‍ ഉള്ളത്, വൈകിയാണോ ഓടുന്നത്, ബുക്കിംഗ് സ്റ്റാറ്റസ് എന്നിവയെല്ലാം ഇനി ഇന്ത്യൻ റയിൽവേ വാട്സാപ് വഴി നിങ്ങള്ക്ക് മുൻപിൽ എത്തിക്കും.ട്രെയിന്‍ വിവരങ്ങള്‍ വാട്‌സാപ്പില്‍ ലഭിക്കുന്നതിന്റെ ആദ്യ ഘട്ടമായി വാട്‌സ്‌ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്.പിന്നീട് മെയ്ക്ക് മൈ ട്രിപ്പ് നമ്ബറായ 7349389104 എന്ന നമ്ബര്‍ ഫോണില്‍ സേവ് ചെയ്യണം. ശേഷം കോണ്‍ടാക്‌ട് റിഫ്രര്‍ഷ് ചെയ്യണം.ഇനി റെയില്‍വെയുടെ ചാറ്റ് ബോക്‌സ് തുറന്ന് ഏത് ട്രെയിനിന്റെ വിവരമാണോ അറിയേണ്ടത് അതിന്റെ നമ്ബര്‍ അയച്ചുകൊടുത്താല്‍ മതി. ഇതിന്റെ മറുപടി ഉടന്‍ ലഭ്യമാകും.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/PRW-pWHHSVk