ഇന്ത്യയുടെ ആരോഗ്യ രംഗം മറ്റേത് രാജ്യത്തെക്കാളും മികച്ച മാതൃക, അനുകരണീയമെന്ന് ഇന്തോനേഷ്യൻ ആരോഗ്യമന്ത്രി ബുധി ജി സാദികിൻ

ന്യൂഡൽഹി. പല രാജ്യങ്ങളിലേയും ആരോഗ്യ മേഖല കണ്ടിട്ടുണ്ട്, എന്നാൽ ഏറ്റവും മികച്ചത് ഇന്ത്യയുടെതാണെന്ന് ഇന്തോനേഷ്യൻ ആരോഗ്യമന്ത്രി ബുധി ജി സാദികിൻ. ഇന്ത്യയുടെ ആരോഗ്യ രംഗം മറ്റേത് രാജ്യത്തെക്കാളും മികച്ച മാതൃകയാണെന്നും അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് ഗാന്ധിനഗറിലെ ജൻ ഔഷധി കേന്ദ്രം സന്ദർശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. കേന്ദ്ര ആഭ്യന്തര മന്ത്രി മൻസൂഖ് മാണ്ഡവ്യയും സന്ദർശനത്തിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ജി-20 സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ആരോഗ്യസമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഗാന്ധിനഗറിലെത്തിയത്.

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യയും ബുധി ജി സാദികും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഇന്ത്യയും ഇന്തോനേഷ്യയും വിവിധ വിഷയങ്ങളിൽ ആശയങ്ങൾ പങ്കുവെച്ചിരുന്നു. ചർച്ചയിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ ഫാർമാ മേഖലയിൽ പരസ്പര സഹകരണത്തിനും പാരമ്പര്യ ചികിത്സയ്‌ക്കും ധാരണയായി.