ഷാരോണ്‍ വധക്കേസില്‍ അന്വേഷണം കേരളത്തില്‍; ഉറപ്പ് നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം. ഷാരോണ്‍ വധക്കേസില്‍ അന്വേഷണം കേരള പോലീസ് തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി ഷാരോണിന്റെ കുടുംബത്തിന് ഉറപ്പ് നല്‍കി. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഷാരോണിന്റെ കുടുംബത്തിനാണ് ഇത് സംബന്ധിച്ച ഉറപ്പ് മുഖ്യമന്ത്രി നല്‍കിയത്. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പറഞ്ഞതായി ഷാരോണിന്റെ പിതാവ് ജയരാജും പറഞ്ഞു.

മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നല്‍കി. കേസ് മാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും അച്ഛന്‍ ജയരാജന്‍ പറഞ്ഞു. കേസ് തമിഴ്‌നാട് പോലീസ് കൈമാറരുതെന്ന് ആവശ്യപ്പെട്ടാണ് ഷാരോണിന്റെ അച്ഛന്‍ ജയരാജന്‍ അമ്മ പ്രിയ, അമ്മാവന്‍ സത്യശീലന്‍ സത്യശീലന്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. അതിനിടെ ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതിയായ ഗ്രീഷ്മ അടക്കമുള്ളവര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

കേസ് തമിഴ്‌നാട് സര്‍ക്കാരിന് കൈമാറണമെന്ന ആവശ്യം ഇവര്‍ കോടതിയില്‍ ഉന്നയിച്ചേക്കും. എന്നാല്‍ കേസ് തമിഴ്‌നാട് പോലീസിന് മാത്രമായി കൈമാറുന്നതിനെ കോടതിയില്‍ കേരള പോലീസ് എതിര്‍ക്കും. നേരത്തെ കേസില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു. കേരള പോലീസിനും തമിഴ്‌നാട് പോലീസിനും കേസില്‍ അന്വേഷണം നടത്താമെന്നായിരുന്നു നിയമോപദേശം.