സ്വിം സ്യൂട്ടിൽ പിറന്നാൾ ആഘോഷിച്ച് ആമിർഖാന്റെ മകൾ ഇറ ഖാൻ

ബോളിവുഡ് നടനും സംവിധായകനുമായ ആമിർ ഖാന്റെ മകൾ ഈറയുടെ പിറന്നാളിയിരുന്നു കഴിഞ്ഞ ദിവസം. അച്ഛനും അമ്മയ്ക്കുമൊപ്പം ഇറ കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മകളുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ ആമിർ ഖാൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമായിരുന്നു ഇറ തന്റെ 25-ാം ജന്മദിനം ആഘോഷിച്ചത്.

സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറ ഖാന്റെ പിറന്നാളാഘോഷം. ആമിർ–കിരൺ റാവു ബന്ധത്തിൽ ജനിച്ച മകൻ ആസാദ് റാവുവും ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു. ഫിറ്റ്നസ് ട്രെയ്‌നറും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, ആമിർ ഖാന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺ റാവു എന്നിവരും ഈ ആഘോഷത്തിന്റെ ഭാഗമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

സോഷ്യൽ മീഡിയയിലൂടെ ഏറെ പേർക്ക് പരിചിതയായ ഇറ ഖാന്റെ ഗ്ലാമർ ചിത്രങ്ങൾ ഒട്ടേറെ തവണ വലിയ രീതിയിൽ തന്നെ വൈറലായിട്ടുണ്ട്. ആമിർ- റീന ദമ്പതികൾക്ക് രണ്ടു കുട്ടികളാണുള്ളത്. ഇറ ഖാന്റെ സഹോദരനായി ജുനൈദ് ഖാൻ എന്നൊരു മകൻ കൂടി ആമിർ ഖാനുണ്ട്. ഇറ ഖാൻ സിനിമയിലേക്കെത്തുമോ എന്ന് ചോദിക്കുന്ന ആരാധകരും ഏറെയാണ്.

അതേസമയം, യൂറിപ്പിഡ്‌സിന്റെ മെഡിയയുടെ നാടകാവിഷ്‌കാരത്തിലൂടെയാണ് ഇറ തന്റെ സംവിധായക അരങ്ങേറ്റം നടത്തിയത്. ഇറ സംഗീതം പഠിച്ചിട്ടുണ്ട്. താൻ വിഷാദരോഗത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും എത്തരത്തിലാണ് വിഷാദത്തെ മറികടന്നത് എന്നുമെല്ലാം ഇറ നേരത്തെ അടുത്തിടെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മനുഷ്യനുണ്ടാകുന്ന ‘ആംഗ്‌സൈറ്റി അറ്റാക്കി’നെ കുറിച്ച് ഇറ തുറന്നു പറഞ്ഞിരുന്നു. പെട്ടെന്ന് ഭയവും ഉത്കണ്ഠയും മാറി മാറി വരികയും ഇത് ശാരീരികമായി ചില അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ‘ആംഗ്‌സൈറ്റി അറ്റാക്ക്’ അഥവാ ‘പാനിക് അറ്റാക്ക്’.