മണിപ്പൂർ കുറ്റവാളികൾക്ക് പരോളില്ലാതെ ജീവപര്യന്തം നല്കണം ഇറോം ശർമിള, മറ്റൊരു വീഡിയോ കൂടി പ്രചരിക്കുന്നു, നഗ്നരായസ്ത്രീകൾ പോലീസുകാരെ തല്ലി ഓടിക്കുന്നു

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്ത ദാരുണമായ സംഭവത്തിലെ പ്രതികൾക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്ന് ഇറോം ശർമിള.മണിപ്പൂർ ഇതാദ്യമല്ല വംശീയ കലാപത്തിനു വേദിയാകുന്നതും മ്യാന്മർ നുഴഞ്ഞുകയറ്റക്കാർ സമാധാനം തകർക്കുന്നതും. മുമ്പ് മണിപ്പൂർ പട്ടാളത്തിന്റെ കീഴിൽ ആയിരുന്നു ക്രമസമാധാനം. മണിപ്പൂരിൽ പ്രത്യേക മിലിട്ടറി നിയമം ഉണ്ടായിരുന്നു. അതിനെതിരേ പ്രതിഷേധിച്ച് 16 വർഷമായി ഭക്ഷണം കഴിക്കാതിരുന്ന മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള. ഇവരുടെ സമരത്തിന്റെ കൂടി ഫലമായിട്ടാണ്‌ മണിപൂരിൽ നിന്നും പട്ടാളം പിൻ മാറിയത്. ഇപ്പോൾ വീണ്ടും പട്ടാളത്തേ വിളിച്ച് ജനങ്ങൾ കരയുമ്പോൾ പട്ടാളം ആകട്ടേ ഇറങ്ങാൻ മടിച്ചും നില്ക്കുന്നു. ഇപ്പോൾ ഇറോം ശർമിള തന്നെ പറയുന്നു കേന്ദ്ര സർക്കാർ വേഗത്തിൽ ഇടപെടണം എന്നും.

മണിപ്പൂരിൽ സംഭവിക്കുന്ന കാര്യങ്ങളിൽ തനിക്ക് ഖേദവും സങ്കടവും തോന്നുന്നുവെന്നും കേന്ദ്രം ശരിയായ സമയത്ത് ഇടപെട്ടിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്നും ശർമിള പറഞ്ഞു.എനിക്ക് മരവിപ്പും അസ്വസ്ഥതയും തോന്നുന്നു എന്നും അവർ പറഞ്ഞു.ഇത് ഏതെങ്കിലും പ്രത്യേക സമൂഹത്തെക്കുറിച്ചല്ല, മറിച്ച് ഒരു “മനുഷ്യത്വരഹിത” സംഭവമാണെന്ന് കൂട്ടിച്ചേർത്തു.മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ഒരു കൂട്ടം പുരുഷന്മാർ റോഡിൽ നഗ്നരാക്കി പരേഡ് ചെയ്യുന്നതിന്റെ ഭയാനകമായ വീഡിയോ വൈറലാകുന്നതിനിടയിൽ വിഷയം പാർലിമെന്റിലും ചർച്ചയായി.മണിപ്പൂരിനെക്കുറിച്ച് വിശദമായ ചർച്ചയ്ക്കുള്ള ആഹ്വാനങ്ങൾ പാർലമെന്റിന്റെ ഇരുസഭകളിലും ബഹളത്തിനും ആവർത്തിച്ച് നിർത്തിവയ്ക്കലിനും ഇടയാക്കി.കേസിൽ ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്ത്രീകളെ “പോലീസ് ആയിരുന്നു ജനക്കൂട്ടത്തിനു വിട്ട് നല്കിയത് എന്നും പറയുന്നു

ഇപ്പോൾ പ്രചരിക്കുന്ന മറ്റൊരു വീഡിയോയിൽ നഗ്നരായ ഒരു കൂട്ടം സ്ത്രീകൾ വലിയ വടികൾ ഉപയോഗിച്ച് പോലീസുകാരെ തല്ലി ഓടിക്കുന്ന ദൃശ്യങ്ങൾ കാണാൻ ഇടയായി. വാടസ്പ്പ് വഴിയാണ്‌ ഈ വീഡിയോ പ്രചരിക്കുന്നത്.തമിഴ് ഫേസ്ബുക്ക് ഗ്രൂപ്പുകളിലും വീഡിയോ ഉണ്ട്.36 മിനുട്ട് ദൈർഖ്യം ഉള്ളതാണീ ഈ വീഡിയോ. നഗ്നരായ സ്ത്രീകളിൽ ഒരാൾ വലിയ ലാത്തി പോലുള്ള വടി കൊണ്ട് പോലീസിനെ അടിച്ച് ഓടിക്കുന്നു. പുറകോട്ട് പോലീസ് മാറുമ്പോൾ മറ്റൊരു സ്ത്രീ കൂടി നഗ്നയായി ഓടി വരുന്നത് കാണാം. വടിയുമായി നഗ്നയായ സ്ത്രീകൾ ഓടിക്കുമ്പോൾ പോലീസ് തിരിഞ്ഞ് ഓടുകയാണ്‌ വീഡിയോയിൽ.