40 കിലോയില്‍ നിന്നും 50 കിലോയിലെത്തി, ശരീരഭാരം വര്‍ധിപ്പിച്ചതിനെ കുറിച്ച് ഇഷാനി

മലയാളികളുടെ പ്രിയ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. മൂത്ത മകള്‍ അഹാന കൃഷ്ണ നായികയായി തിളങ്ങി നില്‍ക്കുകയാണ്. അഹാനയ്ക്ക് പിന്നാലെ അനിയത്തിമാരും വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂടെ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകള്‍ ഇഷാനിയും അഭിനയ രംഗത്ത് തുടക്കം കുറിച്ചിരുന്നു. വളരെ പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രമായിരുന്നു നടിയുടേത്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയകളില്‍ നിരവധി ആരാധകരെ സമ്പാദിച്ചയാളാണ് ഇഷാനി. ഇപ്പോള്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് നടി.

എല്ലാവരും തടി കുറഞ്ഞ് സ്ലിം ബ്യൂട്ടിയാവാന്‍ തീരുമാനിക്കുമ്പോള്‍ തടി കൂട്ടുന്ന ചലഞ്ചിനെ കുറിച്ചായിരുന്നു ഇഷാനി പറയുന്നത്. ഇഷാനിയുടെ പൊക്കവും ഭാരവും എത്ര ഉണ്ടെന്നായിരുന്നു ഒരാളുടെ ചോദ്യം. പലപ്പോഴും 39നും 41നും ഇടയിലായിരുന്നു എന്റെ ഭാരം. അതുകൊണ്ട് 40 കിലോ ആണെന്ന് ഞാന്‍ എല്ലാവരോടും പറയുമായിരുന്നു. ഇപ്പോള്‍ അത് കൂട്ടി. 50 കിലോയുണ്ട്.

സ്വപ്രയത്‌നം കൊണ്ട് ശരീരഭാരം വര്‍ധിപ്പിച്ചതാണെന്നാണ് ഇഷാനി പറയുന്നത്. പിന്നെ അഞ്ചടി നാലിഞ്ച് ഉയരമാണ് ഉള്ളത്. എന്നെക്കാളും പത്തു കിലോ കുറഞ്ഞ അനുജത്തി എന്ന് പറഞ്ഞ് കൊണ്ട് മുന്‍പ് ഇഷാനിയെ അഹാന പരിചയപ്പെടുത്തിയതിനെ കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്.