ഹമാസ് ഭൂമുഖത്ത് ഉണ്ടാവില്ല, ജൂത പക ആളി കത്തുന്നു

ഹമാസിനെ അവസാനിപ്പിക്കാൻ ഇസ്രായേൽ വൻ കര ആക്രമണം ആസൂത്രണം ചെയ്യുന്നു. 3 ലക്ഷം ഇസ്രായേലി പട്ടാളക്കാർ ഗാസയിലേക്ക് മാർച്ച് ചെയ്യുന്നു. ഇസ്രായേലിനു തടസം പോയിട്ട് ചെറുവിരൽ എതിർപ്പ് പോലും ഉയർത്താൻ ഹമാസിനാവുന്നില്ല. ആദ്യം യുദ്ധത്തിൽ പകച്ചുനിന്നു ഇസ്രായേൽ അതിവേഗം തിരിച്ചടി തുടരുകയാണ്. ലബനോന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രായേൽ.അതിർത്തി കടന്നെത്തിയ ലബാനോൻ തീവ്രവാദികളെ ഇസ്രായേൽ സൈന്യം കൂട്ടക്കുരുതി നടത്തിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഹെലികോപ്ടർ ഉൾപ്പടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെയാണ് സൈന്യം കുരുതി തുടരുന്നതിന്. തങ്ങളുടെ ജനതയ്ക്ക്മേലുണ്ടായ ഓരോ ആക്രമണത്തിനും സൈന്യം കണക്കുചോദിക്കുകയാണ്. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസയിൽ പലസ്തീൻ ഹമാസ് തീവ്രവാദികളോട് ഏറ്റുമുട്ടുന്ന അതെ സമയം ലബനോനിൽ നിന്ന്കൂടി പ്രതിരോധം തീർക്കേണ്ട അവസ്ഥയാണ് ഇസ്രയേലിനുള്ളത്. ഇസ്രായേലിലെ ടെൽഅവീവിൽ ആക്രമണം നടത്തിയ ലബനോന് മറുപടി കൊടുത്തിരിക്കുകയാണ് സൈന്യം.

കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണ് ലബനോൻ തീവ്രവാദികളുടെ ഭാഗത്ത് നിന്നുണ്ടായ ആക്രമണം. ഇതിന് വലിയ വിലത്തന്നെ അവർക്ക് കൊടുക്കേണ്ടി വന്നു. അതിർത്തികടന്നെത്തിയ തീവ്രവാദികളെ ഒന്നില്ലാതെ കൊന്നുതള്ളി. ഇസ്രായേൽ ലക്ഷ്യമിടുന്നത് ഗാസയെ തന്നെയാണ്. യുദ്ധത്തിനൊടുവിൽ ഗാസ ഇസ്രായേൽ പിടിച്ചെടുക്കുമെന്നതിൽ ഒരു സംശയവും വേണ്ട. ഇസ്രായേലിൽ മരിച്ചു വീണ ഓരോ ജീവനും ഹമാസ് കനത്ത വില നൽകേണ്ടി വരയും. സൗദി,കുവൈറ്റ്, യുഎഇ തുടങ്ങിയ ഒരു അറബ് രാജ്യങ്ങളും പലസ്തീൻ ഇസ്രായേൽ യുദ്ധത്തിൽ അഭിപ്രയം പറഞ്ഞിട്ടില്ല ഈന്നതും ശ്രദ്ധേയമാണ്.

വീഡിയോ സ്റ്റോറി കാണാം