ഇസ്രായേൽ- പലസ്തീൻ യുദ്ധം, അമേരിക്കയുടെ ​ഇടപെടലിന്റെ പ്രത്യാഘാതം ഗുരുതരമെന്ന് റഷ്യ

മോസ്കോ: ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ അമേരിക്കയുടെ ഇടപെടലിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് റഷ്യ. ഇസ്രായേലിന്റെ ഗാസ അധിനിവേശത്തിന് അമേരിക്കൻ സൈനിക സന്നാഹമെത്തിയതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.

ഇസ്രായേലിന്റെ കയ്യേറ്റങ്ങളും ദ്വിരാഷ്ട്ര ഫോർമുല അവഗണിച്ചതുമാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലിന് കാരണമെന്ന് അറബ് ലീഗ് കുറ്റപ്പെടുത്തി. പ്രതിസന്ധി പരിഹരിക്കാൻ യുഎൻ ഫോർമുല അംഗീകരിക്കുകയാണ് വഴിയെന്നും അറബ് ലീഗ് വ്യക്തമാക്കി.

510 ലധികം പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്. ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. ഗാസക്കുള്ള വെള്ളം വിതരണം ഉടൻ നിർത്താൻ ഉത്തരവിട്ടതായി ഇസ്രായേൽ ഊർജ മന്ത്രി അറിയിച്ചു. അതേസമയം, ഗാസയിലെ ആശുപത്രികൾക്ക് നേരെയുള്ള ആക്രമണം തടയണമെന്ന് ലോകരാജ്യങ്ങളോട് ഫലസ്തീൻ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.